മലയാള സിനിമയിലെ എല്ലാ സൂപ്പർ സ്റ്റാറുകളുടെയും നായികയായി അഭിനയിച്ച താരമാണ് ഇന്ദ്രജ. താരങ്ങളുടെ ഒപ്പമുള്ള അഭിണയം താരത്തിന്‌നിരവധി ആരാധകരെ സമ്മാനിച്ചിരുന്നു. തമിഴ്, തെലുങ്ക് സിനിമകളിൽ താരമായി വളർന്ന ഇന്ദ്രജ ദി ഗോഡ്മാൻ എന്ന ചിത്രത്തിൽ കൂടിയാണ് മലയാളത്തിൽ എത്തിയത്. ക്രോണിക് ബാച്ചിലർ, ഉസ്താദ്, വാർ ആൻഡ് ലവ്, മയിലാട്ടം, ബെൻജോൺസൻ എന്നീ ചിത്രങ്ങളിലും വേഷമിട്ടിട്ടുണ്ട്.
വിവാഹത്തിന് ശേഷവും സിനിമയിൽ സജീവമായ താരം തെലുങ്ക് സിനിമയിലാണ് ഇപ്പോൾ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കലാഭവൻ മണി, മമ്മൂട്ടി, മോഹൻലാൽ, ജയറാം, സുരേഷ് ഗോപി തുടങ്ങി തന്റെ ഒപ്പം അഭിനയിച്ച നടന്മാരുടെ സ്വഭാവ സവിശേഷകൾ താരം തുറന്ന് പറയുകയാണ്. ഒരു ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് മലയാളത്തിലെ സൂപ്പർ സ്റ്റാറുകളെ കുറിച്ച് ഇന്ദ്രജ മനസ്സ് തുറന്നത്.
താൻ ഒപ്പം അഭിനയിച്ചതിൽ സീരിയസ് നടൻ സുരേഷ് ഗോപിയാണ് എന്നാണ് താരം പറഞ്ഞത്. മോഹൻലാൽ വളരെയേറെ സൗഹൃദപരമായ പെരുമാറ്റമാണ് ഉള്ളതെന്നും എന്നാൽ മമ്മൂട്ടി ഒരു ജെന്റിൽമാൻ ടൈപ്പാണെന്നും താരം പറയുന്നു. സിനിമയിൽ അഭിനയിക്കുമ്പോഴും കലാഭവൻ മണി ഇമോഷണൽ ടൈപ്പാണ് പക്ഷേ ജയറാം ഹ്യൂമർ പങ്കുവെക്കുന്ന വ്യക്തിയാണെന്നും ഇന്ദ്രജ തുറന്ന് പറഞ്ഞു