തമിഴകത്ത് അന്നും ഇന്നും നയൻതാരയ്ക്കുള്ള ആരാധക വൃന്ദം വളരെ വലുതാണ്. പ്രഗൽഭരായ നിരവധി നടിമാരെ തെന്നിന്ത്യൻ സിനിമാ ലോകം കണ്ടിട്ടുണ്ടെങ്കിലും കരിയറിന്റെ ഒരു ഘട്ടത്തിൽ ഇവരെല്ലാം പിന്തള്ളപ്പെട്ടു. എന്നാൽ നയൻതാര, തൃഷ തുടങ്ങിയ നടിമാർക്ക് മാത്രമാണ് വീഴ്ചകളില്ലാതെ ഉയർന്ന് വരാൻ കഴിഞ്ഞത്.
ഇപ്പോഴിതാ ബോളിവുഡിലേക്കും കടന്നിരിക്കുകയാണ് നയൻതാര. ജവാനാണ് നയൻതാരയുടെ ആദ്യ ബോളിവുഡ് സിനിമ. ഷാരൂഖ് ഖാൻ, വിജയ് സേതുപതി തുടങ്ങി വൻ താരനിര അണിനിരക്കുന്ന സിനിമയിൽ സുപ്രധാന വേഷമാണ് നയൻതാരയ്ക്ക് കിട്ടിയിട്ടുള്ളത് . ജവാനിലെ നായികയെന്ന കാരണത്താൽ കഴിഞ്ഞ ദിവസങ്ങളിലാണ് ബോളിവുഡ് മാധ്യമങ്ങളിലും നയൻതാര പ്രധാന വിഷയമാണ്.
നടിയുടെ സമ്പാദ്യ വിവരങ്ങളാണ് ഇപ്പോൾ ചർച്ചയാകുന്നത്. 20 വർഷം നീണ്ട കരിയറിലൂടെ നയൻതാരയുണ്ടാക്കിയ സമ്പാദ്യങ്ങൾ വളരെ വലുതാണ്. റിയൽ എസ്റ്റേറ്റ്, ബിസിനസുകൾ, അന്താരാഷ്ട്ര ബ്രാൻഡുകളിലെ നിക്ഷേപം തുടങ്ങി പല വഴികളിലൂടെ നയൻതാര തന്റെ സമ്പാദ്യം ഇരട്ടിപ്പിക്കുകയും ചെയ്തു. റിപ്പോർട്ടുകൾ പ്രകാരം 200 കോടിക്കടുത്താണ് നയൻതാരയുടെ ആസ്തി. സിനിമ തന്നെയാണ് നടിയുടെ പ്രധാന വരുമാന സ്രോതസ്സ്.
ജവാനിൽ 11 കോടി രൂപയാണ് നയൻതാര പ്രതിഫലമായി വാങ്ങിയത്. തെന്നിന്ത്യയിൽ ഒരു നായിക നടിക്ക് ലഭിക്കുന്ന ഏറ്റവും വലിയ പ്രതിഫലമാണിത്.
ചെന്നെെയിലെ ആഡംബര വീട്ടിലാണ് നടി താമസിക്കുന്നത്. പോയസ് ഗാർഡനിലെ വീടിന്റെ വില 100 കോടി രൂപയാണ്. ഇതിന് പുറമെ കേരളത്തിൽ മാതാപിതാക്കൾ താമസിക്കുന്ന വീടിന് 15 കോടി വിലയുണ്ട്. I’m