മഞ്ചേശ്വരം എസ് ഐ യ്ക്ക് നേരെ കാസറഗോഡ് ഉപ്പള ഹിദായത് നഗറിൽ വെച്ച് മർദ്ദനമേറ്റു.അഞ്ചംഗ സംഘമാണ് എസ് ഐ പി അനൂപിനെ മർദിച്ചത്.എസ് ഐ യുടെ കൈയ്ക്ക് സാരമായി പരിക്കേറ്റു.
പട്രോളിംഗിനിടെ സംശയം തോന്നിയവരെ ചോദ്യം ചെയ്യുന്നതിനിടെയാണ് പരിക്കേല്പിച്ചത്.ഇന്ന് പുലർച്ചെ ആൺ സംഭവം.എസ് ഐ യുടെ വലത് കൈക്ക് പൊട്ടലുണ്ട്.ഇപ്പോൾ മംഗൽപാടി ഗവണ്മെന്റ് അശോപത്രിയിൽ ചികിത്സയിലാണ്.മർദിച്ചതിൽ ഒരാളുടെ അനധികൃത തട്ടുകട എസ് ഐ പൂട്ടിച്ചിരുന്നു..ഇതിലുള്ള പ്രകോപനമാണ് മർദ്ദനത്തിന് കാരണമെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.