മഴ തോർന്ന മൈതാനത്ത് ഗോൾ മഴ; പാദൂർ ട്രോഫിയിൽ ബെൻ സ്ട്രൈക്കേഴ്സ് ബെണ്ടിച്ചാലിന് ജയം

മഴ തോർന്ന മൈതാനത്ത് ഗോൾ മഴ; പാദൂർ ട്രോഫിയിൽ ബെൻ സ്ട്രൈക്കേഴ്സ് ബെണ്ടിച്ചാലിന് ജയം

സെവൻസ് മൈതാനത്തെ പ്രമുഖരായ ലിൻഷാ മണ്ണാർക്കാട് ബെൻ സ്ട്രൈക്കേഴ്സ് ബെണ്ടിച്ചാലിന് വേണ്ടിയും ജവഹർ മാവൂർ നെക്സ്റ്റൽ ഷൂട്ടേഴ്‌സ് കാസർകോടിനുമായി അണിനിരന്ന പോരാട്ടത്തിൽ ബെൻ സ്ട്രൈക്കേഴ്സ് ബെണ്ടിച്ചാലിന് വിജയം. ഒന്നിനെതിരെ 3 ഗോളിനാണ് ബെണ്ടിച്ചാലിന്റെ വിജയം. ഇരുടീമുകളും മികച്ച പ്രകടനമാണ് നടത്തിയതെങ്കിലും ഫിനിഷിങ്ങിലെ മികവ് മത്സരം ബെണ്ടിച്ചാലിന് അനുകൂലമാക്കി. ആദ്യപകുതിയിൽ ഒരു ഗോൾ നേടിയ ബെണ്ടിച്ചാൽ രണ്ടാം പകുതിയിലാണ് ശേഷിക്കുന്ന രണ്ട് ഗോളുകൾ നേടിയത്. മത്സരം അവസാനിക്കാൻ മിനുട്ടുകൾ ബാക്കി നിൽക്കെയാണ് ഷൂട്ടേഴ്സ് കാസർകോടിന്റെ ആശ്വാസഗോൾ പിറന്നത്.

Leave a Reply