പാറശ്ശാല പരശുവയ്ക്കലിൽ സ്കൂൾ വിദ്യാർത്ഥിനിയുടെ മൃതദേഹം റെയിൽവേ ട്രാക്കിൽ കണ്ടെത്തി. പളുകൽ ഹയർസെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനി ഈവലിംഗ് ജോയി( 15 ) ആണ് മരിച്ചത്. അച്ഛന്റെ ഫോൺ നമ്പർ എഴുതിയ ഒരു കുറിപ്പും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സ്കൂൾ യൂണിഫോമിലായിരുന്നു മൃതദേഹം ട്രാക്കിൽ കണ്ടെത്തിയത്. വീട്ടിൽ നിന്നും സ്കൂളിലേക്ക് എന്ന് പറഞ്ഞായിരുന്നു ഈവലിംഗ് ഇറങ്ങിയത്. എന്നാൽ സ്കൂളിൽ എത്തിയിരുന്നില്ല. ഇതിന് പിന്നാലെയാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തുന്നത്.
|
- Home
- kerala news
- പാറശ്ശാലയിൽ യൂണിഫോമിൽ സ്കൂൾ വിദ്യാർത്ഥിനിയുടെ മൃതദേഹം റെയിൽവേ ട്രാക്കിൽ