മുഖ്യമന്ത്രിയോ അപമാനിച്ചോ?; ചർച്ചയായി ഇരുമ്പ് കസേര

മുഖ്യമന്ത്രിയോ അപമാനിച്ചോ?; ചർച്ചയായി ഇരുമ്പ് കസേര

അമേരിക്ക സന്ദര്‍ശിക്കുന്ന കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ടൈം സ്‌ക്വയറില്‍ പങ്കെടുത്ത പരിപാടിയെ ചൊല്ലി സോഷ്യല്‍മീഡിയയില്‍ വിവാദം.വേദിയില്‍ പിണറായി വിജയന് ഇരിക്കാന്‍ നല്‍കിയ കസേരയാണ് വിഷയം.

ഇരുമ്ബിന്റെ കസേരയാണ് വേദിയില്‍ ഇരിക്കാനായി പിണറായിക്ക് ഒരുക്കിയിരുന്നത്. വെള്ള പെയിന്റ് അടിച്ച കേസരയ്ക്ക് കൈകള്‍ വയ്ക്കാനുള്ള സൗകര്യം പോലുമുണ്ടായിരുന്നില്ല. ഇതിനെ ചൊല്ലിയാണ് സോഷ്യല്‍ മീഡിയയില്‍ ചർച്ചകൾ. കേരള മുഖ്യമന്ത്രിയെ വിളിച്ചു വരുത്തി സംഘാടകര്‍ അപമാനിക്കുകയാണെന്നാണ് ഒരു കൂട്ടം സോഷ്യല്‍ മീഡിയയില്‍ പറയുന്നത്.

എന്നാൽ വിഷയത്തിൽ സംഘടകർ പ്രതികരണം നടത്താനോ വിശദീകരണം നൽകാനോ തയാറായിട്ടില്ല.

Leave a Reply