റാട്ടൻഇന്ത്യ എന്റർപ്രൈസസിന്റെ ഭാഗമായ റിവോൾട്ട് മോട്ടോഴ്സ് ഇന്ത്യ പുതിയ ബ്ലൂ ക്രിക്കറ്റ് സ്പെഷ്യൽ എഡിഷൻ ഇലക്ട്രിക് ബൈക്ക് പുറത്തിറക്കി. ഈ സ്പെഷ്യൽ എഡിഷൻ ഇലക്ട്രിക് മോട്ടോർസൈക്കിൾ ഇന്ത്യയിലെ ക്രിക്കറ്റ് പ്രേമികൾക്കായി മാത്രം രൂപകൽപ്പന ചെയ്തിരിക്കുന്നു. റിവോൾട്ട് RV400 ഇന്ത്യ ബ്ലൂ സ്പെഷ്യൽ എഡിഷൻ 2023 ഒക്ടോബർ 24 മുതൽ വിൽപ്പനയ്ക്കെത്തും. ഉത്സവ സീസണിൽ പ്രത്യേക പരിമിത സമയ വിലയായി 1.40 ലക്ഷം രൂപ എക്സ് ഷോറൂം വിലയിലാണ് ബൈക്ക് എത്തുന്നത്. 16,000 സംസ്ഥാന സബ്സിഡിയും 5,000 രൂപ എക്സ്ചേഞ്ച് ബോണസും സഹിതം ഡൽഹിയിൽ എക്സ്ഷോറൂം വില 1.19 ലക്ഷം രൂപയായി കുറഞ്ഞു.
ഇന്ത്യ ബ്ലൂ ക്രിക്കറ്റ് സ്പെഷ്യൽ എഡിഷൻ ക്രിക്കറ്റ് ഗെയിമിനും 2023 ലോകകപ്പിൽ ദശലക്ഷക്കണക്കിന് ആരാധകരുടെ സ്നേഹത്തിനും പിന്തുണക്കും നൽകുന്ന ആദരവാണെന്ന് റിവോൾട്ട് മോട്ടോഴ്സ് ഇന്ത്യഅവകാശപ്പെടുന്നു. ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ നിറമായ തിളങ്ങുന്ന നീല നിറത്തിലാണ് പ്രത്യേക പതിപ്പ് RV400 പൂർത്തിയാക്കിയിരിക്കുന്നത്.
റിവോൾട്ട് RV400-ന്റെ ക്രിക്കറ്റ് സ്പെഷ്യൽ എഡിഷൻ പരിമിതമായ യൂണിറ്റുകളിൽ ലഭ്യമാണ്. ആദ്യം വരുന്നവർക്ക് ആദ്യം എന്ന അടിസ്ഥാനത്തിലാണ് ഈ പ്രത്യേക പതിപ്പ് ലഭ്യമാകുക. താൽപ്പര്യമുള്ള ഉപഭോക്താക്കൾക്ക് ഔദ്യോഗിക റിവോള്‍ട്ട് വെബ്സൈറ്റോ അല്ലെങ്കിൽ അടുത്തുള്ള അംഗീകൃത ഡീലർഷിപ്പോ സന്ദർശിച്ച് ഈ ക്രിക്കറ്റ് എഡിഷൻ ബുക്ക് ചെയ്യാം.
റിവോൾട്ട് RV400 ഇലക്ട്രിക് മോട്ടോർസൈക്കിളിൽ 3.24 kWh ലിഥിയം-അയൺ ബാറ്ററി പാക്കും 175Nm ടോർക്ക് നൽകുന്ന 3kW (മിഡ് ഡ്രൈവ്) ഇലക്ട്രിക് മോട്ടോറും ഘടിപ്പിച്ചിരിക്കുന്നു. മണിക്കൂറിൽ 85 കിലോമീറ്റർ വേഗതയാണ് ഇത് വാഗ്ദാനം ചെയ്യുന്നത്. മോട്ടോർസൈക്കിളിന് ഒറ്റ ചാര്‍ജ്ജില്‍ 156 കിലോമീറ്റർ സർട്ടിഫൈഡ് റേഞ്ച് ഉണ്ട്. കൂടാതെ നോർമൽ, ഇക്കോ, സ്പോർട്ട് എന്നിങ്ങനെ മൂന്ന് റൈഡിംഗ് മോഡുകൾ വാഗ്ദാനം ചെയ്യുന്നു –
2023 ലോകകപ്പിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിനുള്ള അചഞ്ചലമായ പിന്തുണയുടെ പ്രതീകമായി RV400 ഇന്ത്യ ബ്ലൂ അവതരിപ്പിക്കുന്നതിൽ തങ്ങൾക്ക് സന്തോഷമുണ്ടെന്ന് കമ്പനി ബിസിനസ് ചെയർപേഴ്സൺ അഞ്ജലി രത്തൻ പറഞ്ഞു. പരിസ്ഥിതി സൗഹൃദവും പ്രീമിയം റൈഡിംഗ് അനുഭവവും നൽകുന്നതിന് സാങ്കേതികവിദ്യയും ശൈലിയും സംയോജിപ്പിക്കുന്നതിനുള്ള തങ്ങളുടെ കാഴ്ചപ്പാട് ഈ പതിപ്പ് തികച്ചും ഉൾക്കൊള്ളുന്നുവെന്നും അവര്‍ വ്യക്തമാക്കി.