സ്ത്രീകൾ തനിച്ച് എത്തുന്ന അത്തരമൊരു ഇടമാണ് കെനിയയിലെ ഗാംബിയ. ഫീമെയിൽ സെക്സ് ടൂറിസത്തിന് പേരുകേട്ട ഇടമാണിത്. പട്ടായ ഇഷ്ടപ്പെടുന്ന പുരുഷന്മാരെ പോലെ ‘അൺലിമിറ്റഡ് ഫൺ’ ആസ്വദിക്കാനായി വിവിധ രാജ്യങ്ങളിൽ നിന്നും സ്ത്രീകൾ ഇവിടേക്ക് തനിച്ച് യാത്ര ചെയ്ത് എ്തതുമത്രെ.
പുരുഷ ലൈംഗിക തൊഴിലാളികൾ, സെക്സ് ഡാൻസ്, മസാജ് പാർലർ, ഡാൻസ് ബാറുകൾ എന്നിവ സ്ത്രീകൾക്കായി ഒരുക്കിവെച്ചിരിക്കുന്ന ടൂറിസം കേന്ദ്രമാണു വെസ്റ്റ് ആഫ്രിക്കയിലെ ഗാംബിയ. ഗാംബിയയിലെ പുരുഷന്മാരാണ് സ്വന്തം ഫോട്ടോ ഉൾപ്പെടുത്തി പരസ്യം ചെയ്യുന്നത്. ‘ഹോളിഡേ റൊമാൻസ്, ലോങ് ടേം റിലേഷൻ’ ആവശ്യമുള്ള സ്ത്രീകളെ ക്ഷണിക്കുന്ന പരസ്യങ്ങൾ വഴിയരികിൽ കാണാം. ആഫ്രിക്കൻ യുവക്കളുടെ സൗഹൃദത്തിനായി ലക്ഷത്തിലേറെ വിദേശ വനിതകൾ ഓരോ വർഷവും ഗാംബിയയിൽ എത്തുന്നു.
‘സെനെഗാംബിയ സ്ട്രിപ്പ്’ എന്നറിയപ്പെടുന്ന തീരമേഖലയാണ് ലൈംഗിക ടൂറിസത്തിന് ഏറെ ജനപ്രിയമായ പ്രദേശങ്ങളിലൊന്നാണ്. ഇവിടുത്തെ തെരുവുകളിൽ ‘ബംസ്റ്റേഴ്സ്’ എന്നറിയപ്പെടുന്ന പുരുഷ ലൈംഗികത്തൊഴിലാളികളെ കാണാം. അധികം പ്രായമില്ലാത്ത, ചെറുപ്പക്കാരായ യുവാക്കൾക്കാണ് കൂടുതൽ ഡിമാൻഡ്.
വെറും ലൈംഗികത ആസ്വദിക്കൽ എന്ന രീതിയിലല്ല ഇവിടേക്ക് കൂടുതൽ സ്ത്രീകളും എത്തുന്നത്. അതുകൊണ്ടുതന്നെ ഒറ്റ നോട്ടത്തിൽ ഇതിനെ സെക്സ് ടൂറിസം എന്ന് വിളിക്കുക ബുദ്ധിമുട്ടാണ്. ഇഷ്ടമുള്ള ഒരാളെ കണ്ടെത്തിയ ശേഷം അയാളുമായി പ്രണയത്തിലാകുന്നതാണ് പൊതുവേയുള്ള രീതി. അയാളുടെ കൂടെ പറ്റാവുന്നിടത്തോളം കാലം ജീവിതം പങ്കിടുന്നതും കാണാം. അങ്ങനെ ഉണ്ടാകുന്ന ശാരീരിക ബന്ധം ന്യായീകരിക്കാവുന്നതും സാധാരണ രണ്ടു കമിതാക്കൾ തമ്മിലുണ്ടാകുന്നതുപോലെയുള്ള ഒന്നുമാണ് എന്നാണ് ഇങ്ങനെ എത്തിച്ചേരുന്ന സ്ത്രീകളുടെ നിലപാട്.
യൂറോപ്പിൽ നിന്നുമാണ് ഇവിടേക്ക് കൂടുതലും സെക്സ് ടൂറിസ്റ്റുകൾ ഒഴുകിയെത്തുന്നതത്രേ. മധ്യവയസ്കരായ, യൂറോപ്യൻ സ്ത്രീകൾ ഹോളിഡേ റൊമാൻസിനും നൈറ്റ് സ്റ്റാൻഡുകൾക്കുമെല്ലാമായി ഗാംബിയയെ ഒരു ആശ്രയ സ്ഥാനമായി കാണുന്നു. വീസയ്ക്കായി വിവാഹം കഴിക്കുന്നതു പോലുള്ള തട്ടിപ്പുകളും ഇതിനിടെ ധാരാളം അരങ്ങേറുന്നുണ്ട്. യൂറോപ്യൻ സ്ത്രീകളെ പ്രണയത്തിൻറെ പേരിൽ പറ്റിച്ച് പണം അടിച്ചുമാറ്റുന്ന റാക്കറ്റുകളും ഇവിടെ സജീവമാണ്.
ഗാംബിയയിൽ ലൈംഗിക ടൂറിസത്തിൻറെ വളർച്ചയ്ക്ക് കാരണമാകുന്ന പ്രധാനപ്പെട്ട ഒരു ഘടകം അവിടുത്തെ ദാരിദ്ര്യമാണ്. ഐക്യരാഷ്ട്രസഭയുടെ കണക്കനുസരിച്ച്, ഇവിടത്തെ ജനസംഖ്യയുടെ മൂന്നിലൊന്ന് ഭാഗം പേർക്കും ഒരു ദിവസം 1.25 ഡോളറിൽ താഴെയാണ് വരുമാനം. ആവശ്യമായ തൊഴിലവസരങ്ങൾ ഇല്ല. അങ്ങനെയൊരു സന്ദർഭത്തിൽ സ്വന്തം ശരീരം തന്നെ അവർ മൂലധനമായി കാണുന്നു. പണം, സമ്മാനങ്ങൾ, യൂറോപ്പിലേക്ക് കുടിയേറാനുള്ള വിസ എന്നിവ നേടുന്നതിനുള്ള മാർഗമായി ഗാംബിയൻ പുരുഷന്മാർ പാശ്ചാത്യ വനിതാ വിനോദസഞ്ചാരികളോട്‘തന്ത്രപരമായ ലൈംഗികത’ പ്രയോഗിക്കുന്നു.
ലൈംഗിക ടൂറിസത്തിൻറെ കേന്ദ്രമായി രാജ്യം മാറുന്നതിനോട് ഗാംബിയൻ സർക്കാരിന് അത്ര യോജിപ്പില്ല. അതിനുവേണ്ടിയുള്ള പരിശ്രമങ്ങൾ അവർ നടത്തുന്നുണ്ടെങ്കിലും ടൂറിസം എന്നത് സമ്പദ്വ്യവസ്ഥയുടെ ഒരു പ്രധാനഘടകമായതിനാൽ കടുത്ത നടപടികൾ കൈക്കൊള്ളുക പ്രായോഗികമല്ല. അതുകൊണ്ടുതന്നെ തായ്ലൻഡിലും ജമൈക്കയിലുമൊക്കെ കാണുന്നതുപോലെയുള്ള തരം ലൈംഗിക ടൂറിസം ഇവിടെയും വളർന്നു കൊണ്ടേയിരിക്കുന്നു.