കാസർകോട്: റിയൽ ഇന്ത്യ വിഷൻ ഒരുക്കുന്ന ഓൾ ഇന്ത്യ സെവൻസ് ക്ലബ്ബ് ചാമ്പ്യൻഷിപ്പിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിന്റെ പ്രകാശനം നിർവഹിച്ച് കായിക മന്ത്രി വി അബ്ദുൽ റഹ്മാൻ. വ്യവസായ പ്രമുഖരായ ജലീൽ കോയ, സിഎൽ റഷീദ് ഹാജി എന്നിവർക്ക് കൈമാറി കൊണ്ടായിരുന്നു പ്രകാശനം. ഉദുമ എംഎൽഎ സിഎച്ച് കുഞ്ഞമ്പു ചടങ്ങിൽ മുഖ്യസാനിധ്യമായി. റിയൽ ഇന്ത്യ വിഷൻ മാനേജിങ് ഡയറ്കടർ ശരീഫ് സലാല, ടൂർണമെന്റ് ഓർഗനൈസർമാരായ അസ്ഹർ, ആഷിഫ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു..
അടുത്ത മാസം ഒക്ടോബർ 19 നാണ് ഓൾ ഇന്ത്യ സെവൻസ് ക്ലബ്ബ് ചാമ്പ്യൻഷിപ്പിന് തുടക്കമാവുക. പാലക്കുന്ന് കിക്കോഫിൽ ആരംഭിക്കുന്ന ചാമ്പ്യൻഷിപ്പിൽ സംസ്ഥാനത്തെ പ്രമുഖരായ 16 ടീമുകളാണ് കളത്തിലിറങ്ങുക. അഖിലേന്ത്യ താരങ്ങളും വിദേശ താരങ്ങളുമടക്കം നിരവധി താരങ്ങൾ വിവിധ ക്ലബ്ബുകൾക്കായി ബൂട്ട്കെട്ടും.