ലോക പ്രമേഹദിനത്തോട്നുബന്ധിച്ച് എച്ച്എൻസി ഹോസ്പിറ്റൽ ദേളിയും ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ.എം.എ) കാസർകോട് യൂണിറ്റും സംയുക്താഭിമുഖ്യത്തിൽ മിനി വാക്കത്തോൺ സംഘടിപ്പിച്ചു. കാസർകോട് പ്രസ് ക്ലബ് ജംഗ്‌ഷൻ പരിസരത്ത് നടന്ന മിനി വാക്കത്തോൺ ഐഎംഎ കാസർകോട് പ്രസിഡണ്ട് ഡോക്ടർ ഹരികിരൺ ടി. ബങ്കേര ഉദ്‌ഘാടനം ചെയ്തു. ഡോക്ടർ അണ്ണപ്പ കാമത്ത് പ്രമേഹ ഉദ്ബോധന ക്ലാസിന് നേതൃത്വം നൽകി. കാസർകോട് പുതിയ ബസ്സ്റ്റാൻഡ്, പ്രസ് ക്ലബ് ജംഗ്‌ഷൻ, ദേളി എന്നിവങ്ങളിൽ സൗജന്യ പ്രമേഹ പരിശോധന ക്യാമ്പും നടന്നു.എച്ച്എൻസി ദേളി ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റർ രാഹുൽ മോഹൻ, പബ്ലിക്ക് റിലേഷൻ മാനേജർ അബൂബക്കർ സിദ്ദീഖ്, ഡോക്ടർ ലുഖ്മാൻ, ഡയറ്റിഷൻ ശബ്‌നം, ലക്ഷ്മിക്കുട്ടി, താജുദ്ധീൻ, ജഹ്ഫർ, മിഥുൻ തുടങ്ങിയർ പരിപാടിക്ക് നേതൃത്വം നൽകി.
അതേ സമയം, ദേളി എച്ച്എൻസി ഹോപ്‌സിറ്റലിൽ നടന്ന ശിശുദിനാഘോഷങ്ങളുടെ ഭാഗമായി മധുരവിതരണവും സെൽഫി പോയിന്റും സംഘടിപ്പിച്ചു. ശിശുദിനാഘോഷ ഭാഗമായി നവംബർ 17 ഞായറാഴ്ച രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ പിആർഇ മുനവ്വിറ അമീറിന്റെ നേതൃത്വത്തിൽ കുട്ടികൾക്കുള്ള ചിത്രരചന, കളറിംഗ് മത്സരങ്ങളും സംഘടിപ്പിക്കുമെന്നും അധികൃതർ അറിയിച്ചു.
HNC Hospital Deli organizes mini walkathon and free diabetes screening camp on World Diabetes Day