അഖിലേന്ത്യ താരങ്ങളും വിദേശ താരങ്ങളും കളത്തിലിറങ്ങുന്ന തീപ്പാറും പോരാട്ടങ്ങൾക്ക് സാക്ഷ്യം വഹിക്കാനൊരുങ്ങി കാസർകോട്.
റിയൽ ഇന്ത്യ വിഷൻ ഒരുക്കുന്ന ഓൾ ഇന്ത്യ സെവൻസ് ക്ലബ്ബ് ചാമ്പ്യൻഷിപ്പാണ് കാസർകോടിന് പുതിയ കാൽപന്ത് വസന്തം ഒരുക്കുന്നത്.2024 ഒക്ടോബർ ആദ്യവാരത്തിൽ പാലക്കുന്ന് കിക്കോഫിലാണ് ഓൾ ഇന്ത്യ സെവൻസ് ക്ലബ്ബ് ചാമ്പ്യൻഷിപ്പ് സംഘടിപ്പിക്കുന്നത്. സംഘാടകർ അറിയിച്ചു.
കേരളത്തിലെ മികച്ച 16 ടീമുകളാണ് ടൂർണമെന്റിൽ ഏറ്റുമുട്ടുക. വിവിധ ടീമുകളെ പ്രതിനിധികരിച്ച് അഖിലേന്ത്യാ താരങ്ങളും വിദേശതാരങ്ങളും കളത്തിലിറങ്ങും.