കൊച്ചി: ഓയോ റൂമിൽ യുവതിയെ കഴുത്തിൽ കത്തി കയറ്റി കുത്തിക്കൊന്ന സംഭവത്തില്‍ ലിവിംഗ് ടുഗദറിന് രേഷ്മ തന്നെ നിര്‍ബ്ബന്ധിച്ചിരുന്നതായി പ്രതി നൗഷിദ്.അതിന് തയ്യാറാകാതെ വന്നതോടെ തന്റെ ശാരീരിക വൈകല്യങ്ങളെക്കുറിച്ച് രേഷ്മ തന്നെ നിരന്തരം പരിഹസിക്കുകയും സുഹൃത്തുക്കളോട് വെളിപ്പെടുത്തുകയും ചെയ്തിരുന്നതായും ഇത് തന്നില്‍ പക നിറച്ചെന്നുമാണ് പ്രതി പോലീസിന് നല്‍കിയിട്ടുള്ള മൊഴി.
തനിക്കു ശാരീരിക വൈകല്യങ്ങള്‍ ഉണ്ടാകാന്‍ കാരണം രേഷ്മയുടെ ദുര്‍മന്ത്രവാദമാണെന്നും പ്രതി പോലീസിനോട് പറഞ്ഞു. രേഷ്മ തനിക്കെതിരെ ദുര്മന്ത്രവാദം നടത്തിയിരുന്നു,അതിന് തെളിവായിട്ടാണ് രേഷ്മ ഉള്ളപ്പോൾ തന്റെ വായിൽ നിന്നും രക്തം വരുന്നത്,ഈ ദുര്മന്ത്രവാദം കാരണമാണ് തനിക്ക് ശാരീരിക വൈകല്യം ഉണ്ടായതെന്നും പ്രതി പോലീസിനോട് പറഞ്ഞു.. സാമൂഹ്യമാധ്യമത്തിലൂടെയാണ് ഇരുവരും പരിചയപ്പെട്ടത്. ലിവിംഗ് ടുഗദറിനായി ഫ്‌ളാറ്റ് വാടകയ്ക്ക് രേഷ്മ നിരന്തരം ആവശ്യപ്പെട്ടിരുന്നു. നൗഷിദ് ഇതിന് തയ്യാറായിരുന്നില്ല.
ചങ്ങനാശ്ശേരി സ്വദേശിനിയായ രേഷ്മ എറണാകുളത്താണ് കുറേ കാലമായി താമസം. ഓണത്തിന് വീട്ടിലേക്ക് എത്താമെന്ന് വീട്ടുകാരോട് പറഞ്ഞിരിക്കെയായിരുന്നു ദാരുണ സംഭവത്തിന് ഇരയായി മാറിയത്. അതിനിടയിലാണ് കഴിഞ്ഞ ദിവസം നൗഷിദ് രേഷ്മയെ താമസ സ്ഥലത്ത് വെച്ച് കുത്തിക്കൊലപ്പെടുത്തിയത്.
ഹോട്ടലിന്റെ രണ്ടാം നിലയിലെ മുറിയിലേക്ക് ബുധനാഴ്ച നൗഷിദ് രേഷ്മയെ ഫോണ്‍ ചെയ്തു വിളിച്ചുവരുത്തുകയായിരുന്നു. പിന്നീട് കളിയാക്കിയതിനെ ചൊല്ലി ഇരുവരും തർക്കിക്കുകയും . രേഷ്മയെ നൗഷിദ് ചോദ്യം ചെയ്യുകയും മര്‍ദ്ദിക്കുകയും ചെയ്തു. കഠിനമായ പീഡനത്തിനിടയില്‍ തന്നെ കൊന്നേക്കാനും രേഷ്മ പറഞ്ഞു. ഇതോടെ നൗഷിദ് കയ്യിലുണ്ടായിരുന്ന കത്തികൊണ്ട് കഴുത്തിലും ശരീരഭാഗങ്ങളിലും കുത്തുകയായിരുന്നു.
തുടര്‍ന്ന് താന്‍ രേഷ്മയെ കുത്തിയ വിവരം ഹോട്ടലുടമയെ വിളിച്ചറിയിക്കുകയും അയാള്‍ പോലീസിനെ അറിയിക്കുകയുമായിരുന്നു. പോലീസ് പിന്നീട് രേഷ്മയെ ആംബുലന്‍സില്‍ കയറ്റി ആശുപത്രിയിലേക്ക് അയച്ചെങ്കിലും രക്ഷിക്കാനായില്ല. എല്ലാ സംഭവങ്ങളും തന്റെ മൊബൈലില്‍ നൗഷിദ് പകര്‍ത്തുകയും ചെയ്തിരുന്നു.