സിനിമാ പ്രേക്ഷകരെ 90കളിൽ ഹരം കൊള്ളിച്ച പ്രിയപ്പെട്ട താരങ്ങളിൽ പ്രധാനിയായിരുന്നു നഗ്‌മ. മനോഹരമായ അഭിനയവും വശ്യമായ പുഞ്ചിരിയും നഗ്മയെ ഏവർക്കും പ്രിയങ്കരിയാക്കി. മലയാളം, തമിഴ്, ഹിന്ദി, കന്നഡ തുടങ്ങി അനേകം ഭാഷകളിൽ ഹിറ്റ് സിനിമകൾ സമ്മാനിച്ചു. എന്നാൽ 90 കാലഘട്ടങ്ങളിൽ സിനിമയിൽ സജീവമായിരുന്ന താരം ഇപ്പോൾ തന്റെ സാന്നിധ്യമറിയിക്കുന്നത് രാഷ്ട്രീയത്തിലാണ്. 2004ൽ നഗ്മ അഭിനയം പാടേ വിട്ടു, മുഴുവൻ ശ്രദ്ധയും രാഷ്ട്രീയത്തിലേക്കായി. ഇതിനിടയിൽ ഗോസിപ്പുകൾ ഒരുപാടുണ്ടായി. പലപ്പോഴും വിവാഹിതരായവരോടൊപ്പമാണ് നഗ്‌മയുടെ പേർ കൂട്ടിവായിച്ചത്. 48 വയസ്സിലും അവിവാഹിതയായി തുടരുന്ന നഗ്മയെ ചുറ്റിപ്പറ്റി അടുത്തകാലങ്ങളിലും ഒരുപാട് ഗോസിപ്പുകള്‍ പുറത്തു വന്നിരുന്നു.
‘താൻ വിവാഹമേ വേണ്ടെന്നു കരുതി ഇരിക്കുകയല്ലെന്നും കല്യാണം കഴിക്കാനും കുടുംബവും കുട്ടികളുമായി ജീവിക്കാനും താൽപര്യമുണ്ടെന്നും’ നഗ്മ പറഞ്ഞു. തമിഴ് ന്യൂസ് പോർട്ടലിനു നൽകിയ അഭിമുഖത്തിലാണ് നഗ്മ മനസ്സ് തുറന്നത്.
ജീവിതത്തിൽ സ്പെഷലായ ആരെയും കണ്ടുമുട്ടാത്തതില്‍ ദുഃഖമുണ്ടോ എന്ന ചോദ്യത്തിന് ഇല്ലെന്നാണ് നഗ്‌മയുടെ മറുപടി. ഇത്ര നാളും അവിവാഹിതയായാണ് ജീവിച്ചത്, അപ്പോഴൊക്കെയും ഞാൻ സന്തോഷത്തില്‍ തന്നെയായിരുന്നു. വിവാഹം കഴിക്കാത്തതിന്റെ പേരിൽ എന്റെ ജീവിതത്തിൽ സന്തോഷത്തിന്റെ കുറവ് ഉണ്ടായിട്ടേയില്ല- നഗ്‌മ പറഞ്ഞു