പുത്തൻ തരംഗമായി നിക്കി ബ്രൈഡലിന്റെ ഫാഷൻ ഷോ;ഒപ്പം ബിഎൻഐ വ്യവസായ പ്രമുഖരുടെ സംഗമവും

പുത്തൻ തരംഗമായി നിക്കി ബ്രൈഡലിന്റെ ഫാഷൻ ഷോ;ഒപ്പം ബിഎൻഐ വ്യവസായ പ്രമുഖരുടെ സംഗമവും

കാസർകോടിന്റെ മണ്ണിൽ പുതിയ ഫാഷൻ ചുവടുകളുമായി നിക്കി ബ്രൈഡലിന്റെ ഫാഷൻ ഷോയും ബിഎൻഐ വ്യവസായ പ്രമുഖരുടെ സംഗമവും. നംവബർ 9 വ്യാഴാഴ്ച കാസർകോട് ഓൾഡ് പ്രസ് ക്ലബ് വെൽഫിറ്റ് സെന്ററിൽ സ്ഥിതി ചെയ്യുന്ന നിക്കി ബ്രൈഡൽ ഷോ റൂമിലാണ് ഫാഷൻ ഷോയും ബിഎൻഐ വ്യവസായ പ്രമുഖരുടെ സംഗമവും നടന്നത്.

ഫാഷൻ ലോകത്തെ അത്യാധുനിക മോഡലുകൾ പരിചയപ്പെടുത്തിക്കൊണ്ടുള്ള ഫാഷൻ ഷോയിൽ നിരവധി മോഡലുകൾ അണിനിരന്നു. നിക്കി ബ്രൈഡൽ ഡയറ്കടർ നവാസിന്റെ ഭാര്യയും പ്രമുഖ ഫാഷൻ ഡിസൈനറുമായ റിയാ നവാസാണ് ഫാഷൻ ഷോയിൽ നിക്കി ബ്രൈഡലിന്റെ മോഡലുകൾക്ക് ഡിസൈനുകൾ തയാറാക്കിയത്. ക്രിയാത്മകവും കലാപരവുമായ സൃഷ്ടിപ്പുകളാണ് ഓരോ ഡിസൈനുകൾക്ക് പിന്നിലെന്നും അത്തരം കലാസൃഷ്ടികൾ തന്നെയാണ് നിക്കി ബ്രൈഡലിന്റെ മുഖമുദ്രയെന്നും ഉപഭോക്താക്കൾക്ക് ഞങ്ങൾ നൽകുന്ന ഉറപ്പും അത് തന്നെയാണെന്നും ചടങ്ങിൽ സംസാരിച്ച് കൊണ്ട് നിക്കി ബ്രൈഡൽ ഡയറ്കടർ നവാസ് പറഞ്ഞു.

കാസർകോട് ബിസിനസ് നെറ്റ്വർക്കിങ് ഇന്റർനാഷണലിന്റെ സംഗമവും പരിപാടിയിൽ നടന്നു. ചടങ്ങിൽ ജില്ലയിലെ നിരവധി വ്യവസായ പ്രമുഖർ പങ്കെടുത്തു. സമകാലിക ബിസിനസ് മേഖലയെ പറ്റിയുള്ള ചർച്ചകളും സംഗമത്തിൽ നടന്നു.

Leave a Reply