ബിജെപി നേതാവും മുന്‍ എംഎല്‍എയുമായ പി സി ജോര്‍ജിനെ കോട്ടയം മെഡിക്കല്‍ കോളേജില്‍ അഡ്മിറ്റ് ചെയ്തു. ഇസിജി വ്യതിയാനം കണ്ടെത്തിയതിനെ തുടര്‍ന്നാണ് അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. പി സി ജോര്‍ജിനെ റിമാന്‍ഡ് ചെയ്തതിന് പിന്നാലെ നടത്തിയ വൈദ്യപരിശോധനയിലാണ് ഇ സി ജി വ്യതിയാനം കണ്ടത്.
വിദ്വേഷ പരാമര്‍ശത്തിലാണ് പിസി ജോര്‍ജിനെ 14 ദിവസത്തേയ്ക്ക് ഈരാറ്റുപേട്ട മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തത്.