പാലസ്തീന് പിന്തുണയുമായി പോൺ താരം മിയ ഖലീഫ

പാലസ്തീന് പിന്തുണയുമായി പോൺ താരം മിയ ഖലീഫ

ഇസ്രയേലിനെതിരെ ഹമാസ് നടത്തിയ അപ്രതീക്ഷിത ആക്രമണത്തിന് പിന്നാലെ നിരവധി പേർ പിന്തുണച്ചും വിമർശിച്ചും രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ പോൺ താരം മിയ ഖലീഫ ഹാമാസിനെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ്. പലസ്തീനൊപ്പം നിൽക്കാതെ ഇരിക്കുന്നിടത്തോളം നിങ്ങൾ തെറ്റായ ഭാഗത്താണ്. അത് കാലക്രമേണ തെളിയിക്കുമെന്നും പാലസ്തീന് പിന്തുണ അറിയിച്ച് മിയ ഖലീഫ എക്‌സിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.


അതേസമയം ഇസ്രായേൽ ഹാമാസം പോരാട്ടം രൂക്ഷമായി തുടരുകയാണ്. ഇസ്രായേലിൽ നുഴഞ്ഞ് കയറിയ ഹമാസ് സായുധ സേനയെ തുരത്താൻ ഇസ്രായേൽ സൈന്യത്തിന് സാധിച്ചിട്ടില്ല. ഇസ്രയേലിന്റെ നിരവധി പ്രദേശങ്ങളിൽ ഹമാസിന്റെ സായുധ സേന ഇപ്പോഴും തുടരുകയാണ്. ഇസ്രായേൽ നടത്തിയ കനത്ത തിരിച്ചടിയിൽ നിരവധി പലസ്തീൻ പൗരന്മാർ കൊല്ലപ്പെട്ടു.

Leave a Reply