റിയൽ ഇന്ത്യ വിഷൻ ബെസ്റ്റ് ന്യൂസ് പേഴ്സൺ ഓഫ് ദി ഇയർ പുരസ്‌കാരം ഖാദർ കരിപ്പൊടിക്ക്

റിയൽ ഇന്ത്യ വിഷൻ ബെസ്റ്റ് ന്യൂസ് പേഴ്സൺ ഓഫ് ദി ഇയർ പുരസ്‌കാരം ഖാദർ കരിപ്പൊടിക്ക്

റിയൽ ഇന്ത്യ വിഷൻ ബെസ്റ്റ് ന്യൂസ് പേഴ്സൺ ഓഫ് ദി ഇയർ പുരസ്‌കാരം ഖാദർ കരിപ്പൊടിക്ക്. വാർത്ത മാധ്യമ രംഗത്തെ മികച്ച സംഭവനകൾക്കാണ് പുരസ്‌കാരം. അന്വേഷണാത്മക മാധ്യമ പ്രവർത്തന രംഗത്ത് കേരളത്തിൽ വലിയ ശ്രദ്ധ നേടിയ മാധ്യമ പ്രവർത്തകനാണ് കാദർ കരിപ്പൊടി. കേരളം ഏറെ ചർച്ച ചെയ്യപ്പെട്ട റിഫ കേസ്, നാദാപുരത്തെ 3 സ്ത്രീകളുടെ ആത്മഹത്യ, വടകരയിലെ ഗാർഹിക പീഡനം എന്നീ വിഷയങ്ങളിൽ കാദർ കരിപ്പൊടി നടത്തിയ ഇടപെടലുകൾ ഏറെ ശ്രദ്ധേയമായിരുന്നു. അർജുന്റെ ഫാമിലിയും മനാഫും തമ്മിലുള്ള പ്രശ്‌നം മധ്യസ്ഥതയിലൂടെ പരിഹരിച്ചതിലും കാദർ കരിപ്പൊടി നിർണായക ഇടപെടൽ നടത്തിയിരുന്നു.

ബേക്കൽ ബീച്ച് കാർണിവലിനോടനുബന്ധിച്ച് റിയൽ ഇന്ത്യ വിഷൻ സംഘടിപ്പിച്ച ഫിയസ്റ്റ നൈറ്റിൽ സിംക്കോ ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ നാസർ ഫ്രൂട്ട് അദ്ദേഹത്തിന് അവാർഡ് നൽകി.