കാസർകോട്: ഒക്ടോബർ 19 മുതൽ നവംബർ രണ്ട് വരെ ഉദുമ പാലക്കുന്ന് കിക്കോഫ് സ്റ്റേഡിയത്തിൽ സ്റ്റേഡിയത്തിൽ റിയൽ ഇന്ത്യൻ വിഷൻ ഒരുക്കുന്ന സിറ്റി ഗോൾഡ് ഓൾ ഇന്ത്യ സെവൻസ് ക്ലബ്ബ് ചാമ്പ്യൻഷിപ്പിന്റെ സ്റ്റേഡിയം സ്പോൺസറായി പ്രമുഖ ട്രേഡിങ് വിദ്യാഭ്യാസ സ്ഥാപനമായ വോൾഫ്രാം ഫിൻഅക്കാദമി. കഴിഞ്ഞ 3 വർഷത്തോളമായി സ്റ്റോക്ക് മാർക്കറ്റിൻ്റെയും ഫോറെക്സ് ട്രേഡിംഗിൻ്റെയും സങ്കീർണ്ണതകൾ നാവിഗേറ്റ് ചെയ്യാൻ വ്യക്തികളെ ശാക്തീകരിക്കുന്ന വിദ്യഭ്യാസ സ്ഥാപനമാണ് വോൾഫ്രാം ഫിൻഅക്കാദമി. വോൾഫ്രാമിന്റെ പിന്തുണ ടൂർണമെന്റിന് കൂടുതൽ കരുത്ത് പകരുമെന്ന് ടൂർണമെന്റ് സംഘാടകർ വ്യക്തമാക്കി.
അതേ സമയം, മികച്ച സജ്ജീകരങ്ങളോടെയാണ് റിയൽ ഇന്ത്യ വിഷന്റെ ക്ലബ്ബ് ചാമ്പ്യൻഷിപ്പ് ഒരുങ്ങുന്നത്. കായിക മന്ത്രി വി അബ്ദുൽ റഹ്മാനാണ് ചാമ്പ്യൻഷിപ്പിന്റെ ഫസ്റ്റ്ലൂക്ക് പോസ്റ്റർ പ്രകാശനം ചെയ്തത്. കൂടാതെ ചാമ്പ്യൻഷിപ്പിൽ സംസ്ഥാനത്തെ പ്രമുഖരായ 16 ടീമുകളാണ് കളത്തിലിറങ്ങുക. നോക്ക്ഔട്ട് രൂപത്തിൽ 15 ദിവസം നടക്കുന്ന ടൂർണമെന്റിന് നവംബർ രണ്ടിന് നടക്കുന്ന ഫൈനൽ പോരാട്ടത്തോട് കൂടി തിരശ്ശീല വീഴും. അഖിലേന്ത്യാ സെവൻസ് മൈതാനങ്ങളിൽ മിന്നിത്തിളങ്ങുന്ന രാജ്യത്തെയും വിദേശത്തെയും നിരവധി താരങ്ങൾ ടൂർണമെന്റിൽ ബൂട്ട്കെട്ടും.