ക്ഷീര വ്യവസായ മേഖലയിൽ കഴിഞ്ഞ 12 വർഷത്തോളമായി ‘കർഷക ശ്രീ’ എന്ന ബ്രാൻഡിനെ പടുത്തിയർത്തിയ ഇ അബ്ദുള്ളകുഞ്ഞിക്ക് റിയൽ ഇന്ത്യ വിഷൻ പുരസ്‌കാരം. ബേക്കൽ ബീച്ച് കാർണിവലിനോടനുബന്ധിച്ച് റിയൽ ഇന്ത്യ വിഷൻ സംഘടിപ്പിച്ച ഫിയസ്റ്റ നൈറ്റിൽ സിംക്കോ ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ നാസർ അദ്ദേഹത്തിന് പുരസ്‌കാരം നൽകി.
12 വർഷങ്ങൾക്ക് മുമ്പ് ക്ഷീര വ്യവസായ മേഖലയിൽ കുത്തക ബ്രാൻഡുകളും അന്യസംസ്ഥാന പാലും പാലുൽപ്പന്നങ്ങളും വിപണി കീഴടക്കിയ സമയത്താണ് അബ്ദുല്ല കുഞ്ഞിയുടെ കർഷക ശ്രീ വിപണിയിൽ രംഗ പ്രവേശനം ചെയ്യുന്നത്. ‘കുരുന്നു മനസ്സ് പോൽ പരിശുദ്ധം’ എന്ന ടാഗ് ലൈനിനോട് നൂറ് ശതമാനവും കൂറ് പുലർത്തി ഉയർന്ന ഗുണനിലവാരവും രാസ വസ്തുക്കൾ ചേർക്കാത്തതുമായ തനി നാടൻ പശുവിൻ പാലുമായി ‘കർഷക ശ്രീ’ വിപണിയിലെത്തിയതോടെ വളരെ ചുരുങ്ങിയ കാലയളവിൽ സപ്ത ഭാഷ സംഗമ ഭൂമിയിലും അയൽ ജില്ലകളിലുമടക്കം കുത്തക ബ്രാൻഡുകളെ പോലും മറികടന്ന് ഉപഭോക്താക്കളുടെ വിശ്വസനീയമായ പാലായി ‘കർഷക ശ്രീ’ മാറി.
ലോകം വിറച്ച കോവിഡ് മഹാമാരി കാലത്ത് സർവ വ്യാസായിക ഉൽപ്പന്നങ്ങളുടെ വിതരണം കുത്തനെ കുറഞ്ഞപ്പോഴും ഉപഭോക്താക്കൾ ‘കർഷശ്രീ’ എന്ന ബ്രാൻഡിനെ കൈവിട്ടില്ല. ഉപഭോക്താക്കളുടെ നിത്യജീവിതത്തിൽ ഒഴിച്ച് കൂടാനാവാത്ത ഒരു വസ്തുവായി കർഷക ശ്രീയുടെ പാലും തൈരും മാറിയിരുന്നു. അബ്ദുള്ള കുഞ്ഞി എന്ന വ്യക്തിയുടെ കച്ചവടത്തിലെ സത്യസന്ധതയും കഠിനാധ്വാനവുമാണ് കഴിഞ്ഞ 12 വർഷക്കാലം കർഷക ശ്രീ എന്ന ബ്രാൻഡിന്റെ നട്ടെല്ല്.
ഒരു സംരംഭകൻ മാത്രമല്ല,ആരോഗ്യ മേഖലയിൽ ഒരു പതിറ്റാണ്ടോളം സർക്കാർ ജീവനക്കാരായിരുന്ന അബ്ദുല്ലകുഞ്ഞിയുടെ ‘കർഷക ശ്രീ’ എന്ന ബ്രാൻഡിന് പിന്നിലും ആരോഗ്യ മേഖലയ്ക്ക് അദ്ദേഹം നൽകുന്ന വലിയ സംഭവനകളുണ്ട്. ബിസിനസ് മാത്രമല്ല, സാമൂഹിക- സാംസ്‌കാരിക രംഗത്തെ നിറസാന്നിധ്യം കൂടിയാണ് ഈ കാസർകോടുകാരൻ. ഫാമിലി വെൽഫെയർ സൊസൈറ്റി ചെയർമാനായിരുന്ന കാലത്ത് 90 ഓളം സൗജന്യ മെഡിക്കൽ ക്യാമ്പുകളാണ് അദ്ദേഹം കാസർകോട് ജില്ലയിൽ സംഘടിപ്പിച്ചത്.