ഡിസംബർ 27 ഴിനു നാലപ്പാട് ഗ്രൂപ് ചെയർമാൻ ഡോ:എൻ എ മുഹമ്മദ് സാഹിബ് ഉദ്ഘാടനം ചെയ്ത
എറൗണ്ട് മേൽപറമ്പ കൂട്ടായ്മയുടെ 4ആമത് KVT BUILDERS MPL SEASON 4 മേൽപറമ്പ് പ്രീമിയർ ലീഗ് സെവൻസ് ഫുട്ബോൾ ലീഗ് സമാപിച്ചു.
യുണൈറ്റഡ് ചാത്തങ്കൈ എം പി എലിന്റെ നാലാം സീസണിൽ ചാമ്പ്യൻമാരായി.
പ്രഗത്ഭ താരങ്ങളെ അണിനിരത്തി പോരാട്ടത്തിന് ഇറങ്ങിയ ചാത്തങ്കൈ എതിരാളികളുടെ പ്രതിരോധങ്ങളെല്ലാം നിഷ്പ്രഭമായി തീരുന്ന കാഴ്ചകളാണ് കാണികൾ കണ്ടത്. മക്കുവിന്റെയും റിയാസിന്റെയും മികച്ച പ്രകടനത്തിന് ഗോൾ വലയം കാത്ത മഷൂദിന്റെ പിന്തുണയും ലഭിച്ചു.
ഫൈനലിൽ എതിർഭാഗത്ത് കളിച്ച ടീം ജെ ആർ ഫോർട്ട് കൊച്ചു വിനെ പെനാൽറ്റി ഷൂട്ടൗട്ടിലൂടെയാണ് ചാത്തങ്കൈ പരാചയപെടുത്തിയത്.
മഷൂദിന്റെ 2 സൂപ്പർ സേവിലൂടെ ആയിരുന്ന് ചാത്തങ്കൈ കപ്പിൽ മുത്തമിട്ടത്.
വിജയികൾക്ക് ഹബീബി ചിക്കൻ സെന്റർ ഓണർ മാഹിനും, റൂബി ഡ്രൈവിംഗ് ഓണർ ജലീൽ കോയ കീഴൂരും ചേർന്ന് ട്രോഫിയും ക്യാഷ് പ്രൈസും സമ്മാനിച്ചു.
യുണൈറ്റഡ് ചാത്തങ്കൈയുടെ മക്കു ടൂർണ്ണമെന്റിലെ മികച്ച കളിക്കാരനായി തിരഞ്ഞെടുക്കപ്പെട്ടു ടൂർണ്ണമെന്റിലെ ടോപ് സ്കോറരും മക്കുവയിരുന്നു.
ഫോർട്ട് കൊച്ചുവിന്റെ ഇർഫാൻ തായ്ലന്റ് മികച്ച ഫോർവേർഡ് ആയും തെരെഞ്ഞെടുക്കപ്പെട്ടു.
ഫോർട്ട് കൊച്ചുവിന്റെ ഹിഷാം വള്ളിയോടാണ് എമേർജിങ് പ്ലയെർ ആയി തെരഞ്ഞെടുക്കപ്പെട്ടത് , ടീം മക്കോടൻസ് എഫ് സി ടൂർണമെന്റിലെ ഫെയർ പ്ലേയ് അവാർഡിന് അർഹരായി മക്കോടിന്റെ ജാപ്പൂവാണ് മികച്ച ഡിഫന്റർ ആയി തെരഞ്ഞെടുക്കപ്പെട്ടത്,
മനോഹരമായ ഗോളിനുള്ള ഉപഹാരം മിൽ ജങ്ക്ഷൻ എഫ് സിയുടെ ജുനൈദ് കീഴൂർ അർഹനായി.
ചാത്തങ്കൈയുടെ മഷൂദ് കൈനോത്ത് ആയിരുന്നു ഫൈനൽ മാൻ ഓഫ് ദി മാച്ച്, നല്ല ഗോളിക്കുള്ള അവാർഡും മഷൂദ് കരസ്ഥമാക്കി.
എം പി എലിന്റെ വിജയത്തിന് വേണ്ടി പ്രവർത്തിച്ച നാസർ ഡീഗോ,ബുനിയ കേറ്റം, സവാദ് ജാക്ക് എന്നിവർക്ക് ഗഫൂർ ഇസ്രാ, ഷാഫി പർള്, ബഷീർ കുന്നിരിയാത്ത് എന്നിവർ സ്നേഹോപഹാരം കൈമാറി.
കായികമത്സരങ്ങളെ എന്നും നെഞ്ചേറ്റുന്ന ഇസ്മായിൽ മാക്കോട്, ഉനൈസ് കുന്നരിയത്ത്, ഉസ്മാൻ കട്ടക്കാൽ എന്നിവർക്ക് സംഘടകർ പ്രത്യേകം ഉപഹാരം നൽകി ആദരിച്ചു.
ടൂർണമെന്റ് സ്പോണ്സർമാരായ റിസ്വാൻ ഗൽദാരി, നസീർ kvt , അബ്ദുല്ല ബ്രദേർസ്, റിസ്വാൻ സാറ ട്രാൻസ്പോർട്ട്, ഫൈസൽ ഉലൂജി, ശരീഫ് സലാല.
അഡ്മിൻ ഹാരിസ് കല്ലട്ര, നാസർ ഡീഗോ.
സംഘടന സാരഥികളായ രാഘവൻ ചന്ദ്രഗിരി, അമീർ തംബ്, മുനീർ ഒഫൻസ്, അഫ്സൽ സിസ്ലു, ചിച്ചു അബ്ദുറഹ്മാൻ, മുനി കടവത്ത്, kc മുനീർ, അബൂബക്കർ കടയങ്കോട്,എന്നിവരും സമ്മാനദാന ചടങ്ങിൽ സംബംന്ധിച്ചു..