സിൽവർ ജൂബിലി നിറവിൽ പാട്ട്ണ ക്ലബ് കട്ടക്കാൽ. ലോഗോ പ്രകാശനം നിർവഹിച്ചു

സിൽവർ ജൂബിലി നിറവിൽ പാട്ട്ണ ക്ലബ് കട്ടക്കാൽ. ലോഗോ പ്രകാശനം നിർവഹിച്ചു

ദുബൈ. കാസറഗോഡ് ജില്ലയിലെ കലാ കായിക ചാരിറ്റി സേവന രംഗത്ത് സുത്യർഹമായ സേവനമനുഷ്ഠിക്കുന്ന പാട്ട്ണ ആർട്സ് &സ്പോർട്സ് ക്ലബ് കട്ടക്കാൽ നിലവിൽ വന്നു 25 വർഷം പുർത്തിയാവുന്നു.

25ആം വാർഷികത്തിന്റെ ഭാഗമായി വ്യത്യസ്തങ്ങളായ വിവിധ കർമ പരിപാടികളുമായി സിൽവർ ജൂബിലി ആഘോഷിക്കുകയാണ്.

സിൽവർ ജൂബിലിയുടെ ലോഗോ ദുബായ് വുഡ്ലൂം സ്കൂൾ ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ സാമൂഹിക പ്രവർത്തകനും വ്ലോഗറുമായ ഷാഹിദ് മാണികോത്ത് സഫ മരവയൽ ഗ്രൂപ്പ്‌ എം ഡി ഹനീഫ് മരവയലിനും ജീകോം മൊബൈൽസ് ഉടമ സമീർ ജികോമിനും നൽകി പ്രകാശനം നിർവഹിച്ചു ,

ക്ലബ് പ്രസിഡണ്ട്‌ ഹനീഫ് കട്ടക്കാൽ, റൗഫ്‌ കെ ജി എൻ,ആരിഫ് കൊത്തിക്കാൽ, ബഷീർ കട്ടക്കാൽ,ഇല്യാസ് പള്ളിപ്പുറം,അസീസ് സി ബി, ഹാരിസ് കല്ലട്ര, യാസർ പട്ടം, ഖലീൽ അൽമാസ്, സിദ്ദീഖ് അൽമാസ്, ഷബീർ കെ ബി,ജലാൽ കട്ടക്കാൽ, ഇച്ചു ഇർഷാദ് തുടങ്ങിയവർ സംബന്ധിച്ചു.

Leave a Reply