ദുബായ് കെ.എം.സി.സി ഉദുമ മണ്ഡലം കമ്മിറ്റി നൽകുന്ന ഡയാലിസിസ് മെഷീന്റെ ബ്രോഷർ പ്രകാശനം സിംസാറുൽ ഹഖ് ഹുദവി റാഫി സ്പീഡ് വേക്ക് നൽകി കൊണ്ട് നിർവഹിച്ചു
ദുബായ് :കെ.എം.സി.സി ഉദുമ മണ്ഡലം കമ്മിറ്റി നടത്തുന്ന “ശാറക്കനൂർ” റമളാൻ റിലീഫ് പദ്ധതിയുടെ ബ്രോഷർ പ്രകാശനം പ്രശസ്ത ഇസ്‌ലാമിക പ്രഭാഷകനായ സിംസാറുൽ ഹഖ് ഹുദവി പ്രമുഖ വ്യവസായി റാഫി സ്പീട് വേക്ക് നൽകി കൊണ്ട് നിർവഹിച്ചു.
റമദാൻ മാസം അനുസ്മരിച്ച് സമൂഹത്തിലെ നിർധനരായ വൃക്കരോഗികൾക്ക് സാന്ത്വനവും,സഹായവും നൽക്കുന്നതിന്റെ ഭാഗമായി കാസർഗോഡ് സി.എച്ച് സെന്ററിലേക്ക് ഡയാലിസിസ് മെഷീൻ നൽകുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം.
ദേര റോയൽ മന്തിയിൽ നടന്ന ചടങ്ങിൽ മണ്ഡലം പ്രസിഡണ്ട് റഫീഖ് മാങ്ങാട് അധ്യക്ഷത വഹിച്ചൂ ജനറൽ സെക്രട്ടറി ഹനീഫ് കട്ടക്കാൽ സ്വാഗതം പറഞ്ഞു, കാസർഗോഡ് ജില്ലാ പ്രസിഡന്റ് സലാം കന്യാപാടി, ജനറൽ സെക്രട്ടറി ടി ആർ ഹനീഫ് എന്നിവർ പ്രസംഗിച്ചു, നേതാക്കളായ ബഷീർ സി എ,റാഫി പള്ളിപ്പുറം,വ്യവസായികളായ ഷാഫി ചെമ്പരിക്ക,മനാഫ് പള്ളിക്കര,മണ്ഡലം ഭാരവാഹികളായ മുഹമ്മദ് കുഞ്ഞിചെമ്പരിക്ക നിസ്സാർ മാങ്ങാട് ,മുനീർ പള്ളിപുറം ,ആരിഫ്‌ചെരുമ്പ ,ഉബൈദ് ഉദുമ ,റിസ്‌വാൻ കളനാട് ,അജ്മൽപൊവ്വൽ,ശിഹാബ് പരപ്പ വിവിധപഞ്ചായത്ത് ഭാരവാഹികളായ ഷാനവാസ്,ഫഹദ്,ഫറാസ്,ബഷീർ,സിദ്ദീഖ് അഡൂർ ജമാൽ എന്നിവർ പരിപാടിയിൽ സംബന്ധിച്ചു ഹസീബ് ഖാൻ നന്ദി പറഞ്ഞു