സ്കിൻ കാൻസർ ; ചർമ്മത്തിൽ കാണുന്ന ഈ ലക്ഷണങ്ങൾ അവ​ഗണിക്കരുത്

സ്കിൻ കാൻസർ ; ചർമ്മത്തിൽ കാണുന്ന ഈ ലക്ഷണങ്ങൾ അവ​ഗണിക്കരുത്

ലോകമെമ്പാടുമുള്ള ക്യാൻസർ രോ​ഗികളുടെ എണ്ണം കൂടി വരികയാണ്. ഇതിൽ തന്നെ വളരെ കുറച്ച് പേർ മാത്രമാണ് അതിജീവിച്ച് വരുന്നത്. ചിലരെയെങ്കിലും ഈ രോ​ഗം ജീവിതകാലം മുഴുവൻ വേട്ടായാടാറുണ്ട്. മറ്റ് കാൻസർ രോഗത്തെ പോലെ , ചർമ്മ കാൻസറും വളരെ വ്യാപകമായി കാണപ്പെടുന്നുണ്ട്. ചർമ്മ കോശങ്ങളുടെ ക്രമരഹിതമായ വളർച്ച ഉണ്ടാകുമ്പോഴാണ് ഇതുണ്ടാകുന്നത്. കഠിനമായ സൂര്യപ്രകാശം ഏൽക്കുന്നവരിലാണ് കൂടുതലായും ഈ രോ​ഗമുണ്ടാകുന്നത്. വേനലാണെങ്കിലും തണുപ്പാണെങ്കിലും വെയിലത്ത് ഇറങ്ങുന്നതിന് മുൻപ് സൺസ്ക്രീൻ ഉപയോ​ഗിക്കേണ്ടത് വളരെ പ്രധാനമാണ്. സൂര്യപ്രകാശം ഏല്‍ക്കാത്ത ചര്‍മ്മ ഭാഗങ്ങളിലും സ്‌കിന്‍ ക്യാന്‍സറുണ്ടാകാം എന്നതും ശ്രദ്ധിക്കേണ്ടതാണ്. ചർമ്മത്തിലെ കറുത്ത മറുകുകളെ മാത്രം ശ്രദ്ധിച്ചാൽ പോരാ മറ്റ് ചില ലക്ഷണങ്ങളും സ്കിൻ ക്യാൻസറാകാൻ സാധ്യത കൂടുതലാണ്.

-ത്വക്ക് മുറിവുകൾ പുതിയ മോളുകൾ, അസാധാരണമായ വളർച്ച, ചെതുമ്പൽ പാച്ച്, ബമ്പ്, വ്രണം, അല്ലെങ്കിൽ ചുരണ്ടുകയോ പോകുകയോ ചെയ്യാത്ത കറുത്ത പാടുകൾ.
-നിറം ചർമ്മത്തിലെ ഈ പാടുകൾക്ക് വെള്ള, ചുവപ്പ്, പിങ്ക്, കറുപ്പ് അല്ലെങ്കിൽ നീല എന്നിങ്ങനെ അസാധാരണമായ നിറമുണ്ട്.
-പുതിയ മറുക് ചര്‍മത്തിലെ കറുത്ത കുത്തുകളും ഇത്തരത്തില്‍ പ്രധാനപ്പെട്ടതാണ്. ക്രമാതീതമായ തോതില്‍ ഇവയുടെ എണ്ണം പെരുകുന്നതും വലുതാവുന്നതും ശ്രദ്ധിക്കണം…
-നഖത്തിലെ പാടുകള്‍, നഖത്തില്‍ കാന്‍സര്‍ വരുമെന്ന് ചിന്തിക്കാന്‍ കഴിയുമോ? എന്നാല്‍ ഇതിനും സാധ്യതയുണ്ട്
-കാഴ്ച പ്രശ്നം ഇതും ഒരു ലക്ഷണമാണ്. മെലനോമ കണ്ണിനെ ബാധിക്കും…
-മാറാത്ത മുഖക്കുരു മുഖക്കുരു എല്ലാവർക്കും ഉണ്ടാകും. എന്നാല്‍ ഒരുപാട് നാളായി മാറാത്ത മുഖക്കുരു ഉണ്ടോ? എങ്കില്‍ സൂക്ഷിക്കണം….
-കാല്‍വെള്ളയില്‍ പാട് കയ്യിലെയോ കാലിലെയോ വെള്ളയില്‍ ഒരു പുതിയ പാട് ഉണ്ടായാല്‍ അതിനെ നിസ്സാരമായി കാണരുത്
-നീക്കം ചെയ്താലും കരുവാളിപ്പ് കാണുന്നുണ്ടോ കറുത്ത മറുകുകള്‍ നീക്കം ചെയ്തിട്ടും അവിടെ പിന്നെയും കരിവാളപ്പോ നിറം മാറ്റമോ കാണുന്നുണ്ടോ എങ്കില്‍ ഉടനെ വിദഗ്ധചികിത്സ നടത്തണം…
-കവിളിനുള്ളില്‍ ഉണ്ടാകുന്ന പാടുകള്‍ വായ്ക്കുള്ളില്‍ കവിളില്‍ കറുത്ത പൊട്ടുകള്‍ കാണുന്നുണ്ടോ? അടിക്ക്ടി വായില്‍ അള്‍സര്‍ ഉണ്ടാവുന്നതും അര്‍ബുദ ലക്ഷണങ്ങള്‍ തന്നെയാണ്

Leave a Reply