മാവേലിക്കര: വിധവ പെൻഷൻ പണം നല്‍കാത്തതിന് വയോധികയായ മാതാവിനെ മര്‍ദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച മകൻ അറസ്റ്റില്‍.
തെക്കേക്കര തടത്തിലാല്‍ കുഴിക്കാല വടക്കതില്‍ മുപ്പത്തി ഒമ്പതുകാരനായ പ്രദീപിനെയാണ് കുറത്തികാട് പോലീസ് അറസ്റ്റ് ചെയ്തത്.
അമ്മയ്ക്ക് ലഭിച്ച വിധവ പെൻഷൻ ചോദിച്ചിട്ട് നല്‍കാത്തതിലുള്ള ദേഷ്യത്തിനാലാണ് മകൻ പ്രദീപ് അമ്മയെ മരക്കമ്ബുകൊണ്ട് അടിച്ചും പാറക്കല്ല് എറിഞ്ഞും കൊലപ്പെടുത്താൻ ശ്രമിച്ചത്.
നേരത്തെയും ഇയാള്‍ അമ്മയെ ആക്രമിച്ചിട്ടുണ്ട്. ഇതിന് കുറത്തികാട് സ്റ്റേഷനില്‍ കേസുമുണ്ട്. കഴിഞ്ഞ വര്‍ഷം ഇയാള്‍ അമ്മയെ മരവടികൊണ്ട് അടിച്ചതിന് 10 മാസത്തോളം ജയില്‍ ശിക്ഷയും അനുഭവിച്ചിരുന്നു.
ശിക്ഷ കഴിഞ്ഞ് ജയിലില്‍ നിന്ന് ഇറങ്ങിയ ശേഷമാണ് ഇയാള്‍ അമ്മയെ വീണ്ടും ആക്രമിച്ചത്. കുറത്തികാട് എസ് എച്ച് ഒ മോഹിത് പി കെ, എസ് ഐ യോഗീദാസ്, സി പി ഒമാരായ നൗഷാദ് ടി എസ്, അരുണ്‍കുമാര്‍, രാജേഷ് എന്നിവര്‍ അടങ്ങിയ സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.