ചാനൽ ചർച്ചയിലെ മതവിദ്വേഷ പരാമർശക്കേസിൽ രണ്ടാഴ്ച റിമാൻഡിലായ ബി.ജെ.പി നേതാവ് പി.സി. ജോർജ് മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങളിൽ ക്ഷുഭിതനായി ചാനൽ മൈക്ക് തട്ടിയെറിഞ്ഞു. കോടതിയിൽ നിന്ന് പൊലീസ് വൈദ്യപരിശോധനക്ക് കൊണ്ടുപോകുന്നതിനിടെയായിരുന്നു സംഭവം.
ജോർജിന്‍റെ പ്രതികരണം തേടി മൈക്ക് നീട്ടിയ മാതൃഭൂമി ചാനലിന്‍റെ മൈക്ക് ജോർജ് തട്ടിയെറിയുകയായിരുന്നു. പരാമർശത്തിൽ കുറ്റബോധമുണ്ടോയെന്ന ചോദ്യത്തിന് ‘ഞാൻ വന്നിട്ട് പറയാമെടാ’ എന്നാണ് മറുപടി നൽകിയത്.