നവജാത ശിശുവിനെ ആശുപത്രി ടോയ്‌ലെറ്റിൽ ഇട്ട് ഫ്ലെഷ് ചെയ്തു. കർണാടകയിലെ രാംനഗർ ജില്ലയിലെ ഹരോഹള്ളിയിലാണ് ദാരുണമായ സംഭവമുണ്ടായത്. ആശുപത്രിയുടെ താഴത്തെ നിലയിലുള്ള ടോയ്‌ലറ്റിൽ നിന്നാണ് കുഞ്ഞിൻ്റെ മൃതദേഹം കണ്ടെത്തിയത്.ശുചിമുറിയിൽ അടഞ്ഞുകിടക്കുന്നത് ശ്രദ്ധയിൽപ്പെട്ട അധികൃതർ തൂപ്പുകാരോടും പ്ലംബർമാരോടും അത് പരിഹരിക്കാൻ ആവശ്യപ്പെടുകയായിരുന്നു. ഹെൽത്ത് ഫെസിലിറ്റിയിലെ ജീവനക്കാർ കമോഡിലെ തടസ്സം പരിഹരിക്കുന്നതിനിടെയാണ് സംഭവം പുറത്തറിയുന്നത്.
വെള്ളത്തിൻ്റെ ഒഴുക്ക് തടസ്സപ്പെടുത്തുന്നത് ശുചീകരണ തൊഴിലാളികൾ തിരിച്ചറിയുകയായിരുന്നു. തുണിയോ പാഴ് വസ്തുക്കളോ ആണെന്നാണ് ആദ്യം സംശയം തോന്നിയത്.
ശുചിമുറിയിൽ അടിഞ്ഞുകൂടുന്ന വസ്തുക്കൾ പുറത്തെടുക്കാൻ ഉപയോഗിക്കുന്ന ഉപകരണങ്ങൾ ഉപയോഗിച്ചാണ് കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്തത്.കുഞ്ഞിന് ഒന്നോ രണ്ടോ ദിവസം പ്രായമുണ്ടെന്നാണ് സംശയം. ബുധനാഴ്ച രാത്രിയാണ് സംഭവം നടന്നതെന്നാണ് പൊലീസ് നിഗമനം.
അതേസമയം കുട്ടിയുടെ മൃതദേഹം പൊലീസ് പോസ്റ്റ്‌മോർട്ടത്തിന് അയച്ചു. കുഞ്ഞിൻ്റെ ജനനം മറച്ചുവെക്കാൻ പ്രതികൾ ശ്രമിച്ചതാകാമെന്നാണ് പൊലീസ് സംശയിക്കുന്നത്.തികളുടെ നീക്കത്തെക്കുറിച്ചുള്ള സൂചനകൾക്കായി പൊലീസ് ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു വരികയായിരുന്നു.
നവജാത ശിശുവിനെ കാണാതായതുമായി ബന്ധപ്പെട്ട് പരാതി ലഭിച്ചിട്ടില്ലെന്നും അമ്മയ്ക്ക് കുറ്റകൃത്യത്തിൽ പങ്കുണ്ടോ അതോ കുഞ്ഞിനെ മറ്റെവിടെയെങ്കിലും നിന്ന് ഇവിടെ കൊണ്ടുവന്നതാണോയെന്ന് സംശയിക്കുന്നതായും പൊലീസ് വ്യക്തമാക്കി.
The newborn baby was flushed in the hospital toilet