ത്രില്ലടിപ്പിക്കും ഫാന്റസി ത്രില്ലർ; പ്രേക്ഷക ശ്രദ്ധ നേടി ‘മുരനെ കണ്ണ്’

ത്രില്ലടിപ്പിക്കും ഫാന്റസി ത്രില്ലർ; പ്രേക്ഷക ശ്രദ്ധ നേടി ‘മുരനെ കണ്ണ്’

ത്രില്ലടിപ്പിക്കുന്ന ഫാന്റസി ത്രില്ലർ അനുഭവവുമായി ‘മുരനെ കണ്ണ്’ പ്രേക്ഷക ശ്രദ്ധ നേടുന്നു. കഴിഞ്ഞ ദിവസം റെഡ് ഷിഫ്റ്റ് വെഞ്ചേഴ്‌സ് എന്ന യൂട്യൂബ് ചാനലിലൂടെ പുറത്തിറങ്ങിയ മുരനെ കണ്ണ് എന്ന മലയാള ഹസ്ര ചിത്രം വേറിട്ട കഥ കൊണ്ടും അവതരണം കൊണ്ടുമാണ് പ്രേക്ഷക ശ്രദ്ധ നേടുന്നത്. 4 കൂട്ടുകാർ കർണാടകയിലെ മുരനെ കണ്ണിനെ തേടി യാത്ര തിരിക്കുന്നതും പിന്നീട് അവർ നേരിടുന്ന അനുഭവങ്ങളുമാണ് 32 മിനുട്ട് ദൈർഘ്യമുള്ള ഈ ഹസ്ര ചിത്രത്തിൻറെ ഉള്ളടക്കം. ഷോർട്ട് ഫിലിം രംഗത്തെ അപൂർവമായ കഥ പശ്ചാത്തലവും അവതരണവും ‘മുരനെ കണ്ണി’നെ വ്യത്യസ്തമാക്കുന്നു.

റെഡ് ആപ്പിൾ പ്രൊഡക്ഷന്റെ ബാനറിൽ ഗോപി കൃഷ്ണൻ പുഷ്പരാജാണ് മുരനെ കണ്ണിന്റെ രചനയും സംവിധാനവും നിർവഹിച്ചിരുന്നത്. ജോസ് ജോർജ്, ഹരിപ്രസാദ്, അശ്വിൻ എന്നിവരാണ് എക്സിക്യു്റ്റിവ് പ്രൊഡ്യൂസർമാർ. അഭിഷേക്, അഭിരാം, കൃഷ്ണ പ്രസാദ്, ഷഹനാസ് മുഹമ്മദ്, ഗോപി കൃഷ്ണൻ പുഷ്പരാജ്, ബിനോയ്, അഞ്ജന രമേശ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. രോഹിത് നല്ലാട്ടാണ് സംഗീതം.

Leave a Reply