ജോലിക്ക് പോകാൻ ശ്രമിച്ച യുവതിയെ വീട്ടില്‍ പൂട്ടിയിട്ട് കഴുത്തില്‍ ബെല്‍റ്റിട്ട് മുറുക്കി ക്രൂരമായി പീഡിപ്പിച്ചു. കണ്ണൂര്‍ ഉളിക്കലില്‍ ആണ് സംഭവം. മര്‍ദനത്തില്‍ സാരമായി പരിക്കേറ്റ യുവതി ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ ഭര്‍ത്താവിനും അമ്മയ്ക്കുമെതിരെ പോലിസ് കേസെടുത്തു. സംഭവത്തില്‍ വയത്തൂര്‍ സ്വദേശി അഖിലിനും ഭര്‍തൃമാതാവിനുമെതിരെയുമാണ് പൊലീസ് കേസെടുത്തത്.
കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം. യുവതി ജോലിക്ക് പോകുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് ക്രൂര മർദ്ദനത്തിന് കാരണം. അഖിലും അമ്മ അജിതയും യുവതിയെ മുറിയില്‍ പൂട്ടിയിട്ട് തുടര്‍ച്ചയായി മൂന്നുദിവസമാണ് മര്‍ദിച്ചത്. ചൊവ്വാഴ്ചയാണ് യുവതിയെ മുറിയില്‍ നിന്ന് തുറന്നുവിട്ടത്.
12 വര്‍ഷം മുമ്പാണ് ഇരുവരുടേയും വിവാഹം. വിവാഹശേഷം കുടുംബപ്രശ്‌നങ്ങള്‍ സ്ഥിരമായതോടെ യുവതി ഭര്‍ത്താവിന്റെ വീട് വിട്ടു. അച്ഛന് സുഖമില്ലെന്നും പേരക്കുട്ടികളെ കാണണമെന്നും അഖില്‍ ആവശ്യപ്പെട്ടത് പ്രകാരം കഴിഞ്ഞ മാര്‍ച്ചിലാണ് യുവതി തിരിച്ചെത്തിയത്. എങ്കിലും ഇരുവരും തമ്മില്‍ വീണ്ടും പ്രശ്‌നങ്ങള്‍ തുടര്‍ന്നു. ഇതിനിടെയാണ് യുവതിയെ അഖിലും അമ്മയും ചേര്‍ന്ന് പീഡിപ്പിച്ചത്. സാരമായി പരിക്കേറ്റ യുവതി കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.