അവരുടെ സ്വപ്‍ന സാക്ഷാത്‍കാരത്തിനാണ് വിളിക്കുന്നത്, ഓരോന്നും ആസ്വദിച്ചാണ് ചെയ്യുന്നത്: ഹണി റോസ്‌ പറയുന്നു

അവരുടെ സ്വപ്‍ന സാക്ഷാത്‍കാരത്തിനാണ് വിളിക്കുന്നത്, ഓരോന്നും ആസ്വദിച്ചാണ് ചെയ്യുന്നത്: ഹണി റോസ്‌ പറയുന്നു

സിനിമാ പ്രേക്ഷകരുടെ ഇഷ്ട താരമാണ്‌ ഹണി റോസ്‌. അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും പ്രേക്ഷക മനസ്സിൽ ഇടം നേടിയ താരം. സിനിമയ്‌ക്കൊപ്പം ഉദ്‌ഘാടന ചടങ്ങുകളിൽ സജീവമാണ് താരം. ഇപ്പോഴിതാ ഉദ്‌ഘാടങ്ങളെക്കുറിച്ചു സംസാരിക്കുകയാണ് താരം. ഓരോ ഉദ്ഘാടനംനവും വളരെ ആസ്വദിച്ചാണ് താൻ ചെയ്യാറുള്ളത്. അവിടെയുള്ള ആൾക്കാരുടെ വൈബ് തിരിച്ചറിഞ്ഞു കഴിഞ്ഞാൽ നമുക്കത് ആസ്വദിക്കാൻ സാധിക്കും. ഓരോ ആളുകളും പല സംരംഭങ്ങൾ തുടങ്ങുന്നത് ഒരുപാട് സ്വപ്നങ്ങളോടെയും പ്രാർത്ഥനകളോടും കൂടിയാണ്. അതുകൊണ്ട് തന്നെ അതൊക്ക ഉൽഘടനം ചെയ്യാൻ തന്നെ ക്ഷണിക്കുന്നത് ഭാഗ്യമുള്ള കാര്യമാണ്. അത് തനിക്ക് വളരെയതികം സന്തോഷം തരുന്നുണ്ടെന്നും താരം പറയുന്നു.

മുമ്പോക്കെയായിരുന്നെങ്കിൽ ഇത്തരം ചടങ്ങിന് പോകുമ്പോൾ ഫോട്ടോകളൊന്നും എടുക്കാറില്ലായിരുന്നു. തന്റെ കരിയറിന്റെ തുടക്കം മുതലേ തനിക്ക് ഉൽഘടനം ചെയ്യാനുള്ള അവസരങ്ങളൊക്കെ ലഭിച്ചിരുന്നു. ഇപ്പോഴാണ് സോഷ്യൽ മീഡിയയിലൂടെ ആളുകൾ അത് ആഘോഷിക്കുന്നതെന്ന് ഹണി റോസ് പറയുന്നു. ഒപ്പം തന്റെ ഫോട്ടോ ഷൂട്ടുകളെ കുറിച്ചും താരം പറയുന്നു. ഇപ്പോൾ ഫോട്ടോ ഷൂട്ട്‌ ഒരു മാർക്കറ്റിങ് രീതിയാണെന്ന് താൻ തിരിച്ചറിഞ്ഞിട്ടുണ്ട്. പണ്ടൊക്കെ നന്നായിട്ട് ഒരു ഫോട്ടോ ഷൂട്ട്‌ പോലും താൻ ചെയ്തിരുന്നില്ലെന്ന് താരം പറയുന്നു.

വിനയൻ സംവിധാനം ചെയ്ത ബോയ് ഫ്രണ്ട് എന്ന ചിത്രത്തിലൂടെയാണ് താരം ആദ്യമായി അഭിനയ രംഗത്തെത്തുന്നത്. പിന്നീട് നല്ല അവസരങ്ങൾ ലഭിക്കാത്തതിനെ തുടർന്ന് അഭിനയ രംഗത്തുനിന്നും മാറിനിന്ന താരം നീണ്ട ഇടവേളയ്ക്കു ശേഷം വീണ്ടും തിരിച്ചു വന്നപ്പോൾ നിരവധി ഹിറ്റ് ചിത്രങ്ങളാണ് മലയാളികൾക്ക് സമ്മാനിച്ചത്.

Leave a Reply