മദ്യം കിട്ടാത്തതിന് തോക്ക് ചൂണ്ടി ഭീഷണി; നാല് യുവാക്കള്‍ പൊലീസ് കസ്റ്റഡിയില്‍

മദ്യം കിട്ടാത്തതിന് തോക്ക് ചൂണ്ടി ഭീഷണി; നാല് യുവാക്കള്‍ പൊലീസ് കസ്റ്റഡിയില്‍

തൃശ്ശൂര്‍: മദ്യം കിട്ടാത്തതിന് മദ്യശാല ജീവനക്കാരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി. തൃശ്ശൂർ പൂത്തോളിൽ ഇന്നലെ രാത്രി 9 മണിക്കായിരുന്നു സംഭവം ഉണ്ടായത്. സംഭവത്തില്‍ നാല് യുവാക്കളെ തൃശ്ശൂർ വെസ്റ്റ് പൊലീസ് ചോദ്യം ചെയ്യുകയാണ്.

തൃശ്ശൂർ പൂത്തോളിലെ കൺസ്യൂമർഫെഡിന്റെ മദ്യശാലയിലാണ് സംഭവം ഉണ്ടായത്. കട അടച്ച ശേഷമാണ് നാല് യുവാക്കള്‍ മദ്യം വാങ്ങാൻ എത്തിയത്. ഈ സമയം കട പകുതി ഷട്ടറിട്ട് ജീവനക്കാര്‍ കണക്ക് നോക്കുകയായിരുന്നു. യുവാക്കള്‍ മദ്യം ആവശ്യപ്പെട്ടെങ്കിലും ജീവനക്കാര്‍ നല്‍കിയില്ല, കട അടച്ചെന്ന് അറിയിച്ചു. ഇതോടെയാണ് എയർഗൺ പുറത്തെടുത്ത് യുവാക്കാള്‍ മദ്യശാല ജീവനക്കാരെ ഭീഷണിപ്പെടുത്തിയത്. ജീവനക്കാര്‍ പൊലീസിനെ വിവരം അറിയിച്ചതോടെ യുവാക്കള്‍ സ്ഥലം വിട്ടു. 

പിന്നീട് നടത്തിയ പരിശോധനയിലാണ് അടുത്തുള്ള ബാറില്‍ നിന്ന്  കോഴിക്കോട്, പാലക്കാട് സ്വദേശികളായ നാല് യുവാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പൊന്നാനി സ്വദേശി റഫീഖ്, കോഴിക്കോട് സ്വദേശികളായ നിസ്സാർ, ജയിസൻ, പാലക്കാട് സ്വദേശി അബ്ദുൾ നിയാസ് എന്നിവരാണ് പൊലീസിന്‍റെ കസ്റ്റഡിയിലുള്ളത്. ചോദ്യം ചെയ്യലിന് ശേഷം ഇവര്‍ക്കെതിരെ കേസെടുക്കുമെന്ന് തൃശ്ശൂർ വെസ്റ്റ് പൊലീസ് അറിയിച്ചു.

Leave a Reply