കടം വാങ്ങിയ പണം തന്നില്ല, ഭർത്താവിന്റെ മുന്നിൽവച്ച്‌ തീക്കൊള്ളുത്തി ഭാര്യയുടെ ആത്മഹത്യ

കടം വാങ്ങിയ പണം തന്നില്ല, ഭർത്താവിന്റെ മുന്നിൽവച്ച്‌ തീക്കൊള്ളുത്തി ഭാര്യയുടെ ആത്മഹത്യ

ഭർത്താവിന്റെ മുന്നിൽ വെച്ച് പെട്രോളൊഴിച്ച് തീകൊളുത്തി വീട്ടമ്മ ആത്മഹത്യ ചെയ്‌തു. 38 കാരിയായ തിരുവനന്തപുരം സ്വദേശി ജയ ആണ് ഭർത്താവ്‌ റെനുവിന്റെ മുന്നിൽ വച്ച് പെട്രോൾ ഒഴിച്ച് ആ ത്മഹത്യയ്ക്ക് ശ്രമിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ചികിത്സയിലിരിക്കെയാണ് മരണം.

ഭർത്താവിന്റെ കച്ചവടത്തിനായി കടം വാങ്ങിയ പണം തിരികെ നൽകാത്തതിനെ ചൊല്ലിയുള്ള വഴക്കാണ് ജയയുടെ ആ ത്മഹത്യയ്ക്ക് കാരണമെന്ന് പോലീസ് പറഞ്ഞു.ശനിയാഴ്ച അമ്പൂരി കവലയിലെ കുരിശടിയ്ക്ക് സമീപം വെച്ചായിരുന്നു ആത്മഹത്യ ശ്രമം .റോഡരികിൽ നിൽക്കുന്ന ഭർത്താവുമായി വഴക്കിട്ട ജയ കൈവശമുണ്ടായിരുന്ന, കുപ്പിയിൽ നിറച്ച പെട്രോൾ സ്വന്തം ദേഹത്ത് ഒഴിച്ച ശേഷം തീകൊളുത്തുക്കുകയായിരുന്നു.

ഭർത്താവും സമീപത്തുള്ളവരും തീ കെടുത്തിയ ശേഷം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു . ഗുരുതരമായി പൊള്ളലേറ്റ ജയ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ ഇരിക്കെമരിച്ചു.

Leave a Reply