തൃശൂര്‍ ഞാനിങ്ങ് എടുക്കുവാ.. തൃശൂര്‍ നിങ്ങള്‍ എനിക്ക് തരണം.. ‘ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട സുരേഷ് ഗോപിയുടെ വാക്കുകളാണിത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി തൃശൂരില്‍ എത്തിയപ്പോഴായിരുന്നു സുരേഷ് ഗോപിയുടെ ഇങ്ങനെ പറഞ്ഞത്.
എന്നാല്‍ തൃശ്ശൂര്‍ എടുക്കുമെന്നല്ല താന്‍ പറഞ്ഞതെന്നും നിങ്ങള്‍ തന്നാല്‍ ഞാന്‍ സ്വീകരിക്കുമെന്നാണ് പറഞ്ഞതെന്ന് നടന്‍ സുരേഷ് ഗോപിയുടെ കാലങ്ങൾ കഴിഞ്ഞുള്ള മലക്കംമറിച്ചിൽ. ടാസ് നാടകോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സത്യസന്ധമായി നാടകം ചെയ്യുമ്പോള്‍ ദൈവങ്ങളെ വിമര്‍ശിക്കേണ്ടിവന്നേക്കുമെന്നും അതിനുള്ള സഹിഷ്ണുത തനിക്കുണ്ടെന്നും എന്നാല്‍, പ്രത്യേക ലക്ഷ്യത്തോടെ ചെയ്യുമ്പോഴാണ് പ്രശ്‌നമെന്നും സുരേഷ് ഗോപി ചൂണ്ടിക്കാട്ടി. ശമ്പളം വാങ്ങി എഴുതി രാഷ്ട്രീയാതിപ്രസരമുള്ള രചനകളിലൂടെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചേക്കാം. സിനിമയെക്കാള്‍ നാടകത്തിനാണ് സ്വാധീനശേഷിയെന്നും 14 ജില്ലകളിലും നാടകങ്ങളും വിതരണക്കമ്പനികളും ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.