മെലിഞ്ഞ് പുത്തൻ മേക്കോവറുമായി വിൻസി അലോഷ്യസ്

മെലിഞ്ഞ് പുത്തൻ മേക്കോവറുമായി വിൻസി അലോഷ്യസ്

നടി വിൻസി അലോഷ്യസിന്റെ മേക്കോവർ ചിത്രമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ച. വണ്ണം കുറച്ച് തീരെ മെലിഞ്ഞ ലുക്കിലാണ് ചിത്രത്തിൽ വിൻസി പ്രത്യക്ഷപ്പെട്ടത്‌. തന്റെ ആ വലിയ ദിവസത്തിന് വേണ്ടിയുള്ള മേക്കോവര്‍ എന്ന അടിക്കുറിപ്പോടെയാണ് ഒരു സെല്‍ഫി ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. 2022 ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങുന്നതിനു മുന്നോടിയായാണ്‌ പുത്തൻ മേക്ക്‌ ഓവർ. ‘രേഖ’ എന്ന ചിത്രത്തിലൂടെ വിൻസി അലോഷ്യസ് ആണ് മികച്ച നടിക്കുള്ള പുരസ്കാരം നേടിയത്. വൈകിട്ട് 6 മണിക്ക് നിശാഗന്ധിയില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രിയാണ് പുരസ്‌കാര വിതരണം ചെയ്യുക.

വിൻസിയുടെ പുതിയ ലുക്കുമായി ബന്ധപ്പെട്ട് നിരവധിപ്പേരാണ് കമന്റുകളുമായി എത്തുന്നത്. വിന്‍സിയോടുള്ള സ്‌നേഹവും പരിഗണനയും കമന്റില്‍ കാണാം. മുടിയിലെ മാറ്റവും ആരാധകരെ കുറച്ച് നിരാശപ്പെടുത്തിയിട്ടുണ്ട് എന്നത് കമന്റുകളില്‍ നിന്നും വ്യക്തം. ആ ചുരുണ്ട മുടിയാണ് വിൻസിക്കു കൂടുതൽ നന്നായി ചേരുകയെന്നാണ് കൂടുതൽ ആളുകളും അഭിപ്രായപ്പെടുന്നത്.

നായികാ നായകന്‍ എന്ന റിയാലിറ്റി ഷോയിലൂടെ കിരയര്‍ ആരംഭിച്ചതാണ് വിന്‍സി അലോഷ്യസ്. വളരെ ചുരുക്കം ചില സിനിമകളിലൂടെ തന്റെ അഭിനയ പ്രകടനം കൊണ്ട് വിൻസി തന്റേതായ സ്ഥാനം നേടിയെടുത്തു. ‘പഴഞ്ചൻ പ്രണയം’, ‘മാരിവില്ലിൻ ഗോപുരങ്ങൾ’ എന്നിവയാണ് നടിയുടെ പുതിയ റിലീസുകൾ.

Leave a Reply