മലപ്പുറം ചങ്ങരംകുളത്ത് വാഹനാപകടത്തില്‍ പത്ത് പേര്‍ക്ക് പരുക്കേറ്റു. നിര്‍ത്തിയിട്ടിരുന്ന ലോറിയ്ക്ക് പിറകില്‍ ഓട്ടോ റിക്ഷകള്‍ ഇടിച്ചാണ് അപകടമുണ്ടായത്.
കോലിക്കര സ്വദേശികളായ അഷ്‌റഫ്, അബ്ദുള്‍ റഹ്മാന്‍, ഹന്ന ഫാത്തിമ, റഹീന, തിത്തീഹ, ആസാം സ്വദേശികളായ സാജിദ് അഹമ്മദ്, ഫുല്‍ബാനു, ഹസീന ബീഗം, ഹൈറുള്‍ ഇസ്ലാം , സാബികുല്‍ നെഹം, അനീസ എന്നിവര്‍ക്കാണ് പരുക്കേറ്റത്.
ചങ്ങരംകുളം മാര്‍സ് തീയേറ്ററിന് മുന്‍വശത്തായി നിര്‍ത്തിയിട്ടിരുന്ന ലോറിയ്ക്ക് പിറകില്‍ ഓട്ടോ ഇടിക്കുകയും, അതിനു പുറകില്‍ മറ്റൊരു ഓട്ടോ ഇടിച്ച് മറിയുകയുമായിരുന്നു. പരുക്കേറ്റവരെ പ്രദേശത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരുക്ക് ഗുരുതരമല്ലെന്നാണ് ലഭ്യമാകുന്ന വിവരം