ആധുനിക മലബാറിന്റെ 100 കഥകൾ; റിയൽ ഇന്ത്യ വിഷന്റെ ‘മലബാർസ് 100 മോസ്റ്റ് ഇൻസ്പിരേഷണൽ എന്ർപ്യുനേഴ്സ്’ നിങ്ങളിലേക്കെത്തുന്നു

ആധുനിക മലബാറിന്റെ 100 കഥകൾ; റിയൽ ഇന്ത്യ വിഷന്റെ ‘മലബാർസ് 100 മോസ്റ്റ് ഇൻസ്പിരേഷണൽ എന്ർപ്യുനേഴ്സ്’ നിങ്ങളിലേക്കെത്തുന്നു

ആധുനിക മലബാറിലെ 100 പ്രശസ്ത വ്യക്തികളുടെ ജീവിത കഥകളുമായി റിയൽ ഇന്ത്യ വിഷന്റെ ‘മലബാർസ് 100 മോസ്റ്റ് ഇൻസ്പിരേഷണൽ എന്ർപ്യുനേഴ്സ്. മത സാമൂഹിക സാംസ്‌കാരിക പ്രഗത്ഭരായ 100 വ്യക്തികളുടെ ജീവിതകഥകൾ ഉൾപ്പെടുത്തുന്ന ‘മലബാർസ് 100 മോസ്റ്റ് ഇൻസ്പിരേഷണൽ എന്ർപ്യുനേഴ്സ്’ പുസ്തക രൂപത്തിലാണ് നിങ്ങൾക്ക് മുമ്പിലെത്തുക.

മലബാറിന്റെ ഇന്നും ഇന്നലെകളും അപരിചതമായ ഒരു സമൂഹത്തിന് മുന്നിൽ മലബാറിന്റെ മണ്ണിലെ പ്രഗത്ഭരെ ജീവിതങ്ങൾ പുതിയ തലമുറയ്ക്ക് പ്രോത്സാഹനമാകും വിധമാണ് ഈ പുസ്തകം പുറത്തിറക്കുന്നതെന്ന് റിയൽ ഇന്ത്യ വിഷൻ മാനേജിങ് ഡയറക്ടർ ശരീഫ് സലാല പറഞ്ഞു. പുസ്തകത്തിന്റെ പ്രാരംഭ ചർച്ചകൾ പൂർണമായെന്നും അണിയറ പ്രവർത്തനങ്ങൾ ഉടൻ ആരംഭിച്ച് പുസ്തകം വൈകാതെ തന്നെ നിങ്ങൾക്ക് മുന്നിലെത്തുമെന്നും അദ്ദേഹം പറഞ്ഞു.

അതേ സമയം, മെഗാ ഫാമിലി ഇവന്റസ്‌ ആൻഡ് എന്റർപ്യുനേഴ്സ് മീറ്റിന്റെ വിജയത്തിന് ശേഷം റിയൽ ഇന്ത്യ വിഷൻ ഒരുക്കുന്ന രണ്ടാമത്തെ പദ്ധതിയാണ് ‘മലബാർസ് 100 മോസ്റ്റ് ഇൻസ്പിരേഷണൽ എന്ർപ്യുനേഴ്സ്’ എന്ന പുസ്തകം. നേരത്തെ ഇക്കഴിഞ്ഞ ഫെബ്രുവരി 21 ന് കാസർകോട് ബേക്കൽ ബീച്ച് പാർക്കിൽ നടന്ന മെഗാ ഫാമിലി ഇവന്റസ്‌ ആൻഡ് എന്റർപ്യുനേഴ്സ് നിരവധി സംരഭകരുടെയും കലാകാരുടെയും സാനിധ്യം കൊണ്ട് ഏറെ ശ്രദ്ധയേമായിരുന്നു.

Leave a Reply