പാലക്കാട് പട്ടാമ്പിയിൽ 12കാരൻ ജീവനൊടുക്കിയ നിലയിൽ

പാലക്കാട് പട്ടാമ്പിയിൽ 12കാരൻ ജീവനൊടുക്കിയ നിലയിൽ

പാലക്കാട് പട്ടാമ്പിയിൽ 12 വയസ്സുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പട്ടാമ്പി തെക്കുമുറി സ്വദേശി അൻവർ സാദാത്തിന്റെ മകൻ മുഹമ്മദ് ഐയിനിനെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

ബുധനാഴ്ച്ച വൈകിട്ട് ആറുമണിയോടെ വീട്ടുമുറിയിലെ ബാത്റൂമിലെ ജനലിൽ കെട്ടിത്തൂങ്ങിയ നിലയിലാണ് കാണപ്പെട്ടത്. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പട്ടാമ്പി എം ഇ എസ്‌ സ്കൂളിലെ ഏഴാം ക്ലാസ്സ്‌ വിദ്യാർത്ഥി ആണ്. രണ്ടു സഹോദരൻമാരുണ്ട്.

വീട്ടുകാർ വഴക്ക് പറഞ്ഞതിലുള്ള വിഷമത്തിലാണ് ജീവനൊടുക്കിയതെന്നാണ് പ്രാഥമിക നിഗമനം. വികൃതി കാട്ടുന്നതുമായി ബന്ധപ്പെട്ട്‌ ചില കുട്ടികൾ മുഹമ്മദ് ഐയ്നിന്റെ വീട്ടിൽ പരാതി പറഞ്ഞിരുന്നു. ഇക്കാര്യത്തിൽ വീട്ടുകാർ വഴക്ക് പറഞ്ഞത് കുട്ടിയെ മാനസിക വിഷമത്തിലാക്കിയെന്നാണ് വിവരം. പൊലീസ് അന്വേഷണം തുടങ്ങി.

Leave a Reply