പതിമൂന്നുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു ചവറുകൂനയില്‍ തള്ളി. ഹരിയാനയിലെ ഗുരുഗ്രാമിലാണ് സംഭവം. ജോലിക്കു പോയ സഹോദരനു ഭക്ഷണമെത്തിച്ചു മടങ്ങിവരവേ മൂന്നു യുവാക്കള്‍ കുട്ടിയെ തട്ടിക്കൊണ്ടുപോകുകയായിരുന്നു തുടര്‍ന്ന് വിജനമായ സ്ഥലത്തുവച്ചു പീഡിപ്പിച്ചു.
അവശയായി, രക്തത്തില്‍ കുളിച്ചനിലയിലാണു ചവറുകൂനയില്‍ കുട്ടിയെ കണ്ടെത്തിയതെന്ന് അമ്മ നല്‍കിയ പരാതിയില്‍ പറയുന്നു. കുട്ടിക്കു ക്രൂരമായ മര്‍ദ്ദനമേറ്റിട്ടുണ്ടെന്നും മൂന്നു യുവാക്കള്‍ക്കെതിരെ കേസെടുത്തെന്നും അവര്‍ക്കായുള്ള അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറഞ്ഞു.