5 വയസുകാരിയെ ശ്വാസംമുട്ടിച്ച്‌ കൊലപ്പെടുത്തിയ കേസ്; അമ്മയെ വെറുതെ വിട്ട് കോടതി

5 വയസുകാരിയെ ശ്വാസംമുട്ടിച്ച്‌ കൊലപ്പെടുത്തിയ കേസ്; അമ്മയെ വെറുതെ വിട്ട് കോടതി

സാഹചര്യത്തെളിവുകളുടെ അഭാവത്തില്‍ പയ്യാനക്കലില്‍ അഞ്ച് വയസുകാരിയെ ശ്വാസംമുട്ടിച്ച്‌ കൊലപ്പെടുത്തിയ കേസില്‍ അമ്മയെ കോടതി വെറുതെ വിട്ടു.കുട്ടിയുടെ അമ്മ സമീറയെ കോടതി വെറുതെവിട്ടത്.

കോഴിക്കോട് പോക്സോ കോടതിയുടേതാണ് വിധി.

അമ്മ സമീറ കുറ്റം ചെയ്തതായി തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നടപടി. 2021 ജൂലൈ 7 നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. കോഴിക്കോട് പയ്യാനക്കല്‍ ചാമുണ്ഡിവളപ്പിലെ അഞ്ച് വയസുകാരി ഫാത്തിമ റന ആണ് കൊല്ലപ്പെട്ടത്. ദു‍മന്ത്രവാദത്തിന്‍റെ മറവില്‍ കുട്ടിയെ അമ്മ കൊലപ്പെടുത്തിയെന്നായിരുന്നു പൊലീസ് കണ്ടെത്തല്‍. എന്നാല്‍ ഇവർ കുറ്റംചെയ്തെന്ന് തെളിയിക്കുന്നതില്‍ പ്രോസിക്യൂഷൻ പരാജയപ്പെട്ടെന്നും സാഹചര്യത്തെളിവുകള്‍ കുട്ടിയുടെ അമ്മയ്ക്ക് എതിരല്ലെന്നും കോടതി കണ്ടെത്തി.

Leave a Reply