മാലിന്യത്തിനെതിരെ മറുപടിയുമായി ഉചിർക്കര- മജൽ; അറഫാന നജീബിന്റെ നേതൃത്വത്തിൽ ക്ലീൻ വാർഡ് പദ്ധതി

മാലിന്യത്തിനെതിരെ മറുപടിയുമായി ഉചിർക്കര- മജൽ; അറഫാന നജീബിന്റെ നേതൃത്വത്തിൽ ക്ലീൻ വാർഡ് പദ്ധതി

മൊഗ്രാൽ പുത്തൂർ: നാടിന്റെ ആരോഗ്യത്തിനും പരിസ്ഥിതി സംരക്ഷണത്തിനുമായി ജനകീയ പങ്കാളിത്തത്തോടെ പുതിയ മാതൃക തീർത്ത് മൊഗ്രാൽ പുത്തൂർ ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാർഡ്. വാർഡിലെ ഉചിർക്കര മജലിൽ ‘ക്ലീൻ വാർഡ് ഗ്രീൻ വാർഡ്’ പദ്ധതിക്ക് ആവേശകരമായ തുടക്കമായി. വാർഡ് മെമ്പറും ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ടുമായ അറഫാന നജീബിന്റെ നേതൃത്വത്തിലാണ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്.

പ്രദേശവാസികൾ കാലങ്ങളായി നേരിടുന്ന മാലിന്യപ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. വാർഡിന് പുറത്തുള്ളവർ പലയിടങ്ങളിലായി മാലിന്യങ്ങൾ നിക്ഷേപിച്ചു പോകുന്നത് പ്രദേശത്ത് വലിയ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായിരുന്നു. ഇതിനെതിരെ വാർഡിലെ മുഴുവൻ ജനങ്ങളും ഒറ്റക്കെട്ടായി രംഗത്തുവന്നതോടെയാണ് ശുചിത്വ പദ്ധതിക്ക് രൂപം നൽകിയത്.

വരുന്ന ഓഗസ്റ്റ് 15-ന്, രാജ്യത്തിന്റെ എൺപതാം സ്വാതന്ത്ര്യദിനത്തോടൊപ്പം അഞ്ചാം വാർഡിനെ സമ്പൂർണ്ണ മാലിന്യമുക്ത വാർഡായി പ്രഖ്യാപിക്കാനാണ് ലക്ഷ്യമിടുന്നത്. ജനങ്ങളുടെ പൂർണ്ണ പിന്തുണയോടെ നടപ്പിലാക്കുന്ന ഈ പദ്ധതിയിലൂടെ ഉചിർക്കര മജലിനെ പച്ചപ്പും ശുചിത്വവുമുള്ള ഒരു മാതൃകാ പ്രദേശമാക്കി മാറ്റാനുള്ള പ്രവർത്തനങ്ങൾ ഇപ്പോൾ അതിവേഗം മുന്നോട്ടുപോവുകയാണ്.

Leave a Reply