ഹരിദ്വാര്‍: ഉത്തരാഖണ്ഡിലെ ലബോലിയില്‍ മതിലിടിഞ്ഞ് വീണ് ആറ് പേര്‍ മരിച്ചു. രണ്ട് പേര്‍ക്ക് പരിക്കേറ്റു. ഇഷ്ടിക ചൂളയിലേക്ക് കൊണ്ടുപോകുന്നതിനായി മാറ്റുന്നതിനിടെയാണ് അപകടം.
ഈ സമയം സ്ഥലത്തുണ്ടായിരുന്ന തൊഴിലാളികളാണ് അപകടത്തില്‍പെട്ടത്.
എട്ട് പേര്‍ ഇഷ്ടികകള്‍ക്കടയില്‍ പെട്ടു. ഇവരില്‍ ആറ് പേര്‍ പുറത്തെടുക്കുമ്ബോഴേക്കും മരണമടഞ്ഞിരുന്നു. പരിക്കുകളോടെ രക്ഷപ്പെട്ട രണ്ട് പേര്‍ ചികിത്സയിലാണ്.
സ്ഥലത്തുനിന്ന് അവശിഷ്ടങ്ങള്‍ നീക്കിക്കൊണ്ടിരിക്കുകയാണെന്ന് പോലീസും ജില്ലാ ഭരണകൂടവും വ്യക്തമാക്കി.