ബേക്കലിൽ കാൽനട യാത്രക്കാരനായ 65-കാരന്‍ ബൈക്കിടിച്ച് മരിച്ചു

ബേക്കലിൽ കാൽനട യാത്രക്കാരനായ 65-കാരന്‍ ബൈക്കിടിച്ച് മരിച്ചു

ബേക്കല്‍: കാല്‍നടയാത്രക്കാരന്‍ ബൈക്കിടിച്ച് മരിച്ചു. ബേക്കല്‍ കുറുംബ ഭഗവതിക്ഷേത്രത്തിലെ കടവന്‍ ബേക്കല്‍ വിഷ്ണുമഠംയജമാന്‍ നഗറിലെ കുഞ്ഞിരാമന്‍ (65) ആണ് മരിച്ചത്. ബുധനാഴ്ച വൈകുന്നേരം നാല് മണിയോടെ ബേക്കല്‍ ചിറമ്മല്‍ സര്‍ക്കാര്‍ സ്‌കൂളിന് മുന്‍വശം സംസ്ഥാന പാതയിലായിരുന്നു അപകടം. പള്ളിക്കര ഭാഗത്തുനിന്ന് കാസര്‍കോട്ടേക്ക് പോയ ബൈക്കാണ് ഇടിച്ചത്.

സാരമായി പരിക്കേറ്റ കുഞ്ഞിരാമനെ നാട്ടുകാര്‍ ഉടന്‍ ഉദുമ നഴ്‌സിങ് ഹോമിലെത്തിച്ച് പ്രഥമ ശുശ്രഷ നല്‍കിയ ശേഷം വിദഗ്ധ ചികിത്സയ്ക്കായി കാസര്‍കോട്ടേക്ക്‌ കൊണ്ടുപോയി. പോകുന്നവഴിയാണ് മരണം സംഭവിച്ചത്. സംഭവത്തില്‍ ബേക്കല്‍ പോലീസ് കേസെടുത്തു.

ഭാര്യ: പാച്ചു. മക്കള്‍: ജാനകി, പ്രേമ (കാസര്‍കോട്), സുനില്‍ (ദുബായ്), ദേവി, ഗോവിന്ദന്‍, ഗോപി, കരുണന്‍ (മൂവരും മീന്‍പിടിത്ത തൊഴിലാളികള്‍), പരേതനായ ബാബു. മരുമക്കള്‍: ഷക്കീല, ചന്ദ്രന്‍ (കാസര്‍കോട്), സുജാത, സുമീഷ (കണ്ണൂര്‍ ), അനില്‍, പരേതനായ സുബ്രഹ്മണ്യന്‍.

Leave a Reply