14 കാരിയായ വിദ്യാര്‍ത്ഥിനിയും 38 കാരനായ ബസ് ഡ്രൈവറും മരിച്ച നിലയില്‍ ; സ്‌കൂളിനെതിരെ കേസ്

14 കാരിയായ വിദ്യാര്‍ത്ഥിനിയും 38 കാരനായ ബസ് ഡ്രൈവറും മരിച്ച നിലയില്‍ ; സ്‌കൂളിനെതിരെ കേസ്

ചിക്കമംഗളൂരുവില്‍ 14 വയസ്സുകാരിയുടേയും 38 വയസ്സുള്ള സ്‌കൂള്‍ ബസ് ഡ്രൈവറുടേയും മൃതദേഹം റെയില്‍വേ ട്രാക്കില്‍ കണ്ടെത്തിയ സംഭവത്തില്‍ സ്‌കൂള്‍ മാനേജ്‌മെന്റിനെതിരെ കേസെടുത്തു.

വിദ്യാര്‍ത്ഥിനിയുടെ പിതാവിന്റെ പരാതിയിലാണ് നടപടി. അജാംപുരയ്ക്ക് സമീപത്താണ് ഇരുവരുടേയും മൃതദേഹം കണ്ടെത്തിയത്. വിഷം കഴിച്ച ശേഷം ജീവനൊടുക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഡ്രൈവര്‍ പ്രണയ അഭ്യാര്‍ത്ഥനയുമായി വിദ്യാര്‍ത്ഥിനിയെ ശല്യം ചെയ്തിരുന്നതായി പിതാവ് സ്‌കൂള്‍ പ്രിന്‍സിപ്പലിന് നേരത്തെ പരാതി നല്‍കിയിരുന്നു.

Leave a Reply