ശരീരത്തിന് മുകളിൽ കാർ കയറിയിറങ്ങിയിട്ടും അത്ഭുതകരമായി രക്ഷപ്പെട്ട് അഞ്ച് വയസ്സുകാരൻ. മധ്യപ്രദേശിലാണ് സംഭവം. വീടിന് മുന്നിലെ വഴിയരികില്‍ തന്റെ സൈക്കിളില്‍ ഇരിക്കുകയായിരുന്നു അഞ്ച് വയസുകാരനായ ശരണ്‍ശ് യാദവ്. അതിനിടെയാണ് തൊട്ടുപിന്നില്‍ ഏറെ നേരം നിര്‍ത്തിയിട്ടിരുന്ന കാര്‍ മുന്നോട്ടെടുത്തത്.
കാറിനടുത്ത് ഒരു യുവതി നില്‍ക്കുന്നത് സിസിടിവി വീഡിയോയില്‍ കാണാം. ഇവര്‍ കാറിനകത്ത് കയറി അല്‍പസമയം കഴിഞ്ഞ് ഡ്രൈവര്‍ വാഹനം മുന്നോട്ടെടുത്തു. അതിനിടെയാണ് തൊട്ടുമുന്നിലുണ്ടായിരുന്ന കുട്ടിയെ ഇടിച്ചുവീഴ്ത്തിയിട്ട് കാര്‍ മുന്നോട്ട് നീങ്ങിയത്. കാറിന്റെ പിന്‍ ചക്രം കുട്ടിയുടെ മേല്‍ കയറി ഇറങ്ങുന്നത് വീഡിയോയില്‍ കാണാം.
വിവരമറിഞ്ഞ രക്ഷിതാക്കള്‍ കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ച് പരിശോധ നടത്തി. എക്‌സ്‌റേയില്‍ പരിക്കുകള്‍ ഒന്നുമില്ലെന്ന് സ്ഥിരീകരിച്ചു. ഇനി എംആര്‍ഐ സ്‌കാന്‍ ഫലത്തിനായി കാത്തിരിക്കുകയാണവര്‍. സംഭവത്തില്‍ കാര്‍ ഡ്രൈവര്‍ക്കെതിരെ കുട്ടിയുടെ പിതാവ് പരാതി നല്‍കിയിട്ടുണ്ട്.
കാർ ഡ്രൈവർക്ക് വ്യക്തമായി കാണാൻ സാധിക്കുന്ന രീതിയിലായിരുന്നു കുട്ടി ഉണ്ടായിരുന്നത്. എന്നിട്ടും കാർ ഡ്രൈവർ വണ്ടി മുന്നോട്ടെടുക്കുകയായിരുന്നു.
അതേ സമയം കുട്ടിയുടെ ശരീരത്തിൽ കാർ കയറ്റി ഇറക്കിയിട്ടും ഡ്രൈവർ അതൊന്നും അറിയാതെ കാർ മുന്നോട്ട് കൊണ്ട് പോകുന്നതും സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്.
A five-year-old boy miraculously survived after a car ran over his body