തിരുവനന്തപുരം: തലസ്ഥാനത്ത് വീണ്ടും തട്ടിക്കൊണ്ടുപോകല്‍. ബാലരാമപുരത്തുനിന്ന് തമിഴ്നാട് സ്വദേശിയെ ആണ് തട്ടിക്കൊണ്ടുപോയത്.
ആനയറ പെട്രോള്‍ പമ്ബില്വച്ച് അക്രമികളില്‍നിന്ന് സാഹസികമായി ഇയാള്‍ രക്ഷപെട്ടു. സംഭവത്തില്‍ അഞ്ച് പേര് അറസ്റ്റിലായി.
രക്ഷപെടാൻ ശ്രമിച്ച തട്ടിക്കൊണ്ടുപോകല്‍ സംഘത്തിലെ അഞ്ചുപേരെ പൊലീസ് പിന്തുടര്ന്നു പിടികൂടുകയായിരുന്നു. തിരുവനന്തപുരത്ത് രണ്ടാഴ്ചയ്ക്കിടെ ഉണ്ടാകുന്ന രണ്ടാമത്തെ സംഭവമാണ് ഇത്. ഇക്കഴിഞ്ഞ 13നാണ് ഒരാളെ തട്ടിക്കൊണ്ടുപോയി മര്‍ദിക്കുകയും പണം ആവശ്യപ്പെടുകയും ചെയ്തത്. ഈ കേസിലും അക്രമികളെ പിന്നീട് പൊലീസ് പിടികൂടിയിരുന്നു.