ബേക്കൽ ബീച് ഫെസ്റ്റ് നടക്കുന്നതിനിടെ പരിസരത്ത് ബലൂൺ വിൽപന നടത്തുന്ന നാടോടി യുവതിയ്ക്ക് സുഖപ്രസവം. രാജസ്താൻ സ്വദേശിനിയായ സന്തോഷ് ബാഗിയ (28) യാണ് ആൺകുഞ്ഞിന്ക്ക് ജന്മം നൽകിയത്.
യുവതിക്ക് വ്യാഴാഴ്ച രാത്രി എട്ടുമണിയോടെയാണ് പെട്ടെന്ന് പ്രസവവേദന തുടങ്ങിയത്. കൂടെയുള്ള സ്ത്രീകൾ വിവരമറിയിച്ചതിനെ തുടർന്ന് ഡ്യൂടിയിലുണ്ടായിരുന്ന ആരോഗ്യപ്രവർത്തകരും പൊലീസും എത്തി ആശുപത്രിയിലേക്ക് മാറ്റാനുള്ള ശ്രമത്തിനിടെയാണ് പ്രസവം നടന്നത്. പിന്നീട് അമ്മയെയും കുത്തിനെയും ആംബുലൻസിൽ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. അമ്മയും കുഞ്ഞും ആശുപത്രിയിൽ സുഖമായിരുക്കുന്നുവെന്ന് ഡോക്ടർമാർ അറിയിച്ചു.