കാൽപന്ത് കളിയെ നെഞ്ചോട് ചേർത്ത വ്യക്തിത്വംഅബ്ദുല്ല മമ്മൂ ഹാജി :റിയൽ ഇന്ത്യ വിഷൻ- സിറ്റി ഗോൾഡ് ക്ലബ് ചാമ്പ്യൻഷിപ്പിന്റെമുഖ്യരക്ഷാധികാരി പദവിയിൽ

കാൽപന്ത് കളിയെ നെഞ്ചോട് ചേർത്ത വ്യക്തിത്വംഅബ്ദുല്ല മമ്മൂ ഹാജി :റിയൽ ഇന്ത്യ വിഷൻ- സിറ്റി ഗോൾഡ് ക്ലബ് ചാമ്പ്യൻഷിപ്പിന്റെമുഖ്യരക്ഷാധികാരി പദവിയിൽ

പ്രമുഖ വ്യക്തിത്വവും കായിക രംഗത്ത് ഒട്ടനവധി ഇടപെടലുകളും സംഭവനകളും നൽകിയ അബ്ദുള്ള മമ്മൂ ഹാജി റിയൽ ഇന്ത്യ വിഷൻ- സിറ്റി ഗോൾഡ് ഓൾ ഇന്ത്യ സെവൻസ് ക്ലബ്ബ് ചാമ്പ്യൻഷിപ്പിന്റെ മുഖ്യരക്ഷാധികാരി പദവിയിൽ. നേരത്തെ നാലംഗ മുഖ്യരക്ഷാധികാരികളെ തിരഞ്ഞെടുത്തിരുന്നു. ഇതിന് പുറമെയാണ് അബ്ദുല്ല മമ്മൂ ഹാജിയെ കൂടി പാനലിൽ ഉൾപ്പെടുത്തിയത്. മുസ്ലിം ലീഗ് ഉദുമ മണ്ഡലം പ്രസിഡണ്ട് കല്ലട്ര അബ്ദുൽ ഖാദർ, സാമൂഹ്യപ്രവർത്തകനും റൂബി ബിസിനസ് ഗ്രൂപ്പ് ചെയർമാനുമായ ജലീൽ കോയ,ചന്ദ്രഗിരി ലയൺസ് ക്ലബ് പ്രസിഡന്റ് റഷീദ് ഹാജി, സാമൂഹ്യ പ്രവർത്തകനും സനാബിൽ ഫുട്ബോൾ അക്കാദമി ചെയർമാനുമായ കെബിഎം ശരീഫ് കാപ്പിൽ എന്നിവരാണ് നേരത്തെ തിരഞ്ഞെടുക്കപ്പെട്ട മുഖ്യരക്ഷാധികാരികൾ.

നീണ്ട കാലമായി ഗോൾഡ് സ്റ്റാർ കരിപ്പൊടിയുടെ അധ്യക്ഷനാണ് അബ്ദുള്ള മമ്മൂ ഹാജി. കായിക രംഗത്ത് സജീവ ഇടപെടൽ നടത്തുന്ന അദ്ദേഹം കടുത്ത കാൽപന്ത് പ്രേമിയും കളിക്കാരനുമാണ്. കരിപ്പൊടി എന്ന പ്രദേശത്തിന്റെ കായിക മേഖലയിൽ മാത്രമല്ല, സാമൂഹ്യ രംഗത്തും കൃത്യമായ ഇടപെടൽ നടത്തുന്ന അദ്ദേഹം നാട്ടുകാർക്കിടയിൽ സ്വീകാര്യനുമാണ്. കഴിഞ്ഞ വർഷം ഉദുമ പാലക്കുന്ന് കിക്കോഫിൽ നടന്ന കിക്കോഫ് കപ്പിന്റെ നടത്തിപ്പ് വിജയത്തിൽ മുഖ്യപങ്ക് വഹിച്ച അദ്ദേഹം കുറച്ച് വർഷങ്ങൾക്ക് മുമ്പ് വരെ കളിക്കാരൻ എന്ന നിലയിലും കാൽപന്ത് മൈതാനിയിൽ സജീവമായിരുന്നു.

ഫുട്ബോളിനെ നെഞ്ചിലേറ്റുകയും സംഘാടക മികവ് കൊണ്ട് അനുഭവ സമ്പത്തുമുള്ള അബ്ദുല്ല മമ്മൂ ഹാജിയുടെ സാനിധ്യം റിയൽ ഇന്ത്യൻ – സിറ്റി ഗോൾഡ്‌ ഓൾ ഇന്ത്യ സെവൻസ് ക്ലബ്ബ് ചാമ്പ്യൻഷിപ്പിന് കരുത്താകുമെന്ന് ടൂർണമെന്റ് സംഘടകർ അഭിപ്രായപ്പെട്ടു.

അതേ സമയം, ഒക്ടോബർ 19 മുതൽ നവംബർ രണ്ട് വരെയാണ് ഉദുമ പാലക്കുന്ന് വോൾഫ്രാം സ്റ്റേഡിയത്തിൽ ഓൾ ഇന്ത്യ സെവൻസ് ക്ലബ്ബ് ചാമ്പ്യൻഷിപ്പിന് പന്തുരുളുക. നോക്ക്ഔട്ട് രൂപത്തിൽ 15 ദിവസം നടക്കുന്ന ടൂർണമെന്റിന് നവംബർ രണ്ടിന് നടക്കുന്ന ഫൈനൽ പോരാട്ടത്തോട് കൂടി തിരശ്ശീല വീഴും. അഖിലേന്ത്യാ സെവൻസ് മൈതാനങ്ങളിൽ മിന്നിത്തിളങ്ങുന്ന രാജ്യത്തെയും വിദേശത്തെയും നിരവധി താരങ്ങൾ ടൂർണമെന്റിൽ ബൂട്ട്കെട്ടും.