‘പണിയെടുക്കുന്നവരുടെ പടച്ചോനാണ് ദുബായ്’ സംഗതി സിനിമാ ഡയലോഗാണെങ്കിലും ഏറെ വാസ്തവങ്ങൾ നിറഞ്ഞ സംഭാഷണ ശകലമാണിത്. ആത്മവിശ്വാസവും കഠിനാധ്വാനവുമായി ആ മണ്ണിനെ നെഞ്ചോട് ചേർത്തവരെയൊന്നും ആ മണ്ണ് വാരിക്കോരി നൽകാതെ തിരിച്ചയച്ചിട്ടില്ല. അത്തരത്തിൽ ദുബായുടെ മണ്ണിൽ അനുഭവങ്ങളുടെ തീച്ചൂളകൾ കൊണ്ട് ബിസിനസ് സാമ്രാജ്യം പടുത്തുയർത്തിയ യുവ സംരഭകനാണ് ഫൈസൽ മുഹ്സിൻ. ട്രാവൽസ് ആൻഡ് ടൂറിസം മേഖലയിലൂടെ അറബ് മണ്ണിന്റെ കൊടുംചൂടിലേക്കെത്തിയ ഫൈസൽ മുഹ്‌സിൻ, ഇന്ന് യുഎഇയിലെ ടൂർസ് ആൻഡ് ട്രാവൽസ് മേഖലയിലെ പ്രധാനി കൂടിയാണ്. 1996- 97 കാലയളവിൽ കോഴിക്കോട്ടെ സ്‌കൂൾ ഓഫ് ഐയർലൈൻസ് ആൻഡ് ട്രാവൽസിൽ നിന്നും ഇന്റർനാഷണൽ ഐയർ ട്രാൻസ്‌പോർട്ട് അസോസിയേഷൻ പഠനം പൂർത്തീകരിച്ച അദ്ദേഹം ഉറച്ച കാൽപാദങ്ങളുമായാണ് ഈ മേഖലയിലേക്കിറങ്ങിയത്.
സ്‌കൂൾ ഓഫ് ഐയർലൈൻസ് ആൻഡ് ട്രാവൽസിൽ നിന്നും കൈ മുതലാക്കിയ അറിവും അനുഭവസമ്പത്തും ഉപയോഗിച്ച് അദ്ദേഹം 2011 ൽ ജന്മദേശമായ കാസർകോട് ഫർഫാഷ ടൂർസ് ആൻഡ് ട്രാവെൽസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയ്ക്ക് തുടക്കം കുറിക്കുന്നു.ദീർഘദൃഷ്‌ടിയോടുള്ള ഫൈസൽ മുഹസ്നിന്റെ ആ കാൽവെപ്പ് പിഴച്ചില്ല ,
പിന്നീട് ചെറിയ വർഷങ്ങൾ കൊണ്ട് തന്നെ ദീനാർ ട്രാവൽസ് മറ്റ് പലയിടങ്ങളിലും വ്യാപിക്കാൻ തുടങ്ങി. കാസർഗോഡ് തളങ്കര സ്വദേശിയായ ഫൈസൽ മുഹ്‌സിൻ ദീനാർ ട്രാവൽസിന് കാസർകോട് ജില്ലയിൽ നിന്നും തന്നെ തുടക്കം കുറിച്ചിരുന്നുവെങ്കിലും ഈ മേഖലയിൽ അദ്ദേഹം കാതലായ മാറ്റങ്ങൾ ഉണ്ടാക്കിയെടുത്തത് 2013 ൽ ദുബായ് റാസ് അൽ ഖൊറായിൽ നിന്നുള്ള ദീനാർ ട്രാവെൽസിലൂടെയാണ്.പിന്നീട് ദുബായിലെത്തിയ ഫൈസൽ മുഹ്‌സിൻ രണ്ടായിരത്തി പതിമൂന്നിലാണ് ദീനാർ ട്രാവൽ ആൻഡ് ടൂറിസം എന്ന കമ്പനി ദുബൈയിൽ ആരംഭിക്കുന്നത്.ഉപഭോക്താക്കൾക്ക് നൽകുന്ന പ്രാധാന്യവും മികച്ച സേവനങ്ങളുവും ദുബായിൽ ദീനാർ ട്രാവൽസിന്റെ പ്രശസ്തി വർധിപ്പിച്ചു. 2021 ൽ പുറത്തിറങ്ങിയ പ്രമുഖ മാധ്യമമായ ഗൾഫ് ന്യൂസിന്റെ ടൂറിസം മേഖലയെ കുറിച്ചുള്ള ലേഖനത്തിൽ ഫൈസൽ മുഹ്സിനെ കുറിച്ചും അദ്ദേഹത്തിൻറെ ദീനാർ ടൂറിസം ആൻഡ് ട്രാവെൽസിനെ കുറിച്ചും പ്രതിപാദിച്ചിരുന്നു എന്നത് തന്നെ അദ്ദേഹം യുഎഇയുടെ ടൂറിസം മേഖലയിൽ ഉണ്ടാക്കിയ ഇമ്പാക്റ്റ് വ്യക്തമാക്കുന്നതാണ്. ഇന്ന് ദുബായിലും പുറത്തുമായി ഫൈസൽ മുഹ്സിന്റെ ദീനാറിന് ഒട്ടനവധി ബ്രാഞ്ചുകളുണ്ട്.ദുബായിലെ ബിസിനസ് ജീവിതത്തിനിടയിലും ദുബായിൽ ജീവകാരുണ്യ പ്രവർത്തനങ്ങളിലും പ്രവാസി കൂട്ടായ്മകളിലും സജീവമാണ് ഈ യുവവ്യവസായി.
രാഷ്ട്രീയ സാംസ്‌കാരിക മേഖലകളിൽ തിളങ്ങി നിന്ന അദ്ദേഹം രാഷ്ട്രീയ മേഖലകളിലും സാംസ്‌കാരിക മേഖലകളിലും നിരവധി പദവികൾ വഹിച്ചു.ദുബായ് കെഎംസിസി വനിതാ വിങ്ങിന്റെ സംസ്ഥാന പ്രവർത്തക സമിതി അംഗവും കല സാഹിത്യ രംഗത്തെ സ്ത്രീ ശബ്ദവുമായി സജിത ഫൈസലാണ് അദ്ദേഹത്തിൻറെ ജീവിത സഖി. ഫർദീൻ, ഫാത്തിമ, ഫർഹാൻ,ഫഹദ് തുടങ്ങി നാലു മക്കളും വിദ്യാഭ്യാസ കലാ രംഗത്തു നിരവധി അവാർഡുകൾ അര്ഹരായവരാണ്.