അബ്ദുൽ മനാഫ് ഖാൻ ;      സാധ്യതകളുടെ പറുദീസയായ ദുബായിയുടെ മണ്ണിൽ മൊബൈൽ ഫോൺ വിപണിയുടെ പുതിയ സാധ്യതകൾ കണ്ടെത്തിയ യുവ വ്യവസായി

അബ്ദുൽ മനാഫ് ഖാൻ ; സാധ്യതകളുടെ പറുദീസയായ ദുബായിയുടെ മണ്ണിൽ മൊബൈൽ ഫോൺ വിപണിയുടെ പുതിയ സാധ്യതകൾ കണ്ടെത്തിയ യുവ വ്യവസായി

അബ്ദുൽ മനാഫ് ഖാൻ. സാധ്യതകളുടെ പറുദീസയായ ദുബായിയുടെ മണ്ണിൽ മൊബൈൽ ഫോൺ വിപണിയുടെ പുതിയ സാധ്യതകൾ കണ്ടെത്തിയ യുവ വ്യവസായി. ഇന്ന് യുഎഇയുടെ മണ്ണിൽ ഫ്യുച്ചർ സെൽ ഇലക്സ്ട്രോണിക്സ് ട്രേഡിങ് കമ്പനി തലയുയർത്തി നിൽക്കുമ്പോൾ അതിന് പിന്നിൽ അബ്ദുൽ മനാഫ് ഖാന്റെ രണ്ട് പതിറ്റാണ്ടോളം നീണ്ട നിൽക്കുന്ന കഠിനാധ്വാനത്തിന്റെ കഥ കൂടിയുണ്ട്.

കാസർകോട് ജില്ലയിലെ പള്ളിക്കര മഠത്തിലെ ഇടത്തരം കുടുംബത്തിൽ നിന്നുമാണ് അബ്ദുൽ മനാഫ് ഖാന്റെ വരവ്. 2005 ലാണ് ജോലി ആവശ്യാർത്ഥം അദ്ദേഹം ദുബായിലെത്തുന്നത്. എന്നാൽ ദുബായിലെ ആദ്യ കാലം അദ്ദേഹത്തിന് അത്ര സുഖകരമായിരുന്നില്ല. ഒരു ജോലിക്ക് വേണ്ടി ഏറെ കഷ്ടപ്പെട്ട അദ്ദേഹത്തിന് ഒടുവിൽ ദുബായിലെ മെട്രോ മൊബൈൽ കമ്പനിയിൽ ടെക്നിഷ്യനായി ജോലി ലഭിക്കുന്നു. മൊബൈൽ ഫോൺ മേഖലയെ പറ്റിയുള്ള അറിവുകൾ അദ്ദേഹം കൂടുതൽ സ്വായത്തമാക്കുന്നത് അവിടെ നിന്നാണ്. നീണ്ട പത്ത് വർഷത്തോളം പ്രസ്തുത കമ്പനിയിൽ ജോലി ചെയ്ത അദ്ദേഹം പിന്നീട് സ്വന്തം ബിസിനസ് എന്ന ആശയത്തിലേക്ക് തിരിയുന്നു. കടന്ന് വന്ന വഴികളിലെ അനുഭവങ്ങളുടെ കരുത്തിൽ ആത്മവിശ്വാസവും ആത്മ സമർപ്പണവും മൂലധനത്തോടപ്പം ചേർത്ത് 2015 ൽ അദ്ദേഹം തന്നെ വളർത്തി വലുതാക്കിയ ദുബൈയുടെ മണ്ണിൽ ഫ്യുച്ചർ സെൽ എന്ന കമ്പനിക്ക് തുടക്കം കുറിക്കുന്നു. പ്രമുഖ മൊബൈൽ ബ്രാൻഡുകളുടെ വിൽപ്പനയിലൂടെയും ഉപഭോക്താക്കൾക്കിടയിലെ മികച്ച പ്രതികരണങ്ങൾ കൊണ്ടും ഫ്യുച്ചർ സെൽ അതിവേഗം ജനപ്രീതി നേടി. ഇന്ന് ദുബായിൽ രണ്ട് ഷോറൂമുകളാണ് ഫ്യുച്ചർ സെല്ലിനുള്ളത്. ഫ്യുച്ചർ സെൽ ഇലക്ട്രോണിക്സ് ട്രേഡിങിന്റെ മാനേജിങ് ഡയറക്ടറായ അദ്ദേഹത്തിന് രണ്ട് രാജ്യങ്ങളിലായി പാട്നർഷിപ്പ് ബിസിനസ് കൂടിയുണ്ട്.

വരും വർഷങ്ങളിൽ പുതിയ വിഷനുകളുമായാണ് ഫ്യുച്ചർ സെൽ അബ്ദുൽ മനാഫ് ഖാന്റെ നേതൃത്ത്വത്തിൽ മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നത്. ബിസിനസിലെ വിഷനുകൾക്കൊപ്പം സാമൂഹിക രാഷ്ട്രീയ രംഗത്തും പുത്തൻ മിഷനുകളുമായി അബ്ദുൽ മനാഫ് ഖാൻ ജനങ്ങൾക്കൊപ്പമുണ്ട്.

Leave a Reply