കണ്ണൂര്‍ : കണ്ണൂരില്‍ യുവാവിന് നേരെ ആസിഡ് ആക്രമണം. ചെറുപുഴയില്‍ പ്രാപ്പൊയില്‍ പെരുന്തടം സ്വദേശി രാജേഷിന് നേരെയാണ് ആക്രമണമുണ്ടായത്.
സംഭവത്തില്‍ രാജേഷിന്റെ മുഖത്തും ശരീരത്തിനും സാരമായി പൊള്ളലേറ്റു. ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി പത്തു മണിയോടെയാണ് സംഭവം. വീട്ടിലെ വരാന്തയിലിരിക്കുമ്ബോഴാണ് രാജേഷിന് നേരെ ആക്രമണമുണ്ടായത്.
ശേഷം അക്രമി ഓടി രക്ഷപ്പെട്ടു. ആക്രമണം നടത്തിയത് ആരാണെന്ന് വ്യക്തമായിട്ടില്ല. ഇരുട്ടായതിനാല്‍ ആക്രമണം നടത്തിയ ആളെ കാണാന്‍ സാധിച്ചിട്ടില്ല. സംഭവത്തില്‍ ചെറുപുഴ പോലീസ് അന്വേഷണം ആരംഭിച്ചു.