പ്രവാസി ജമാഅത്ത് കമ്മിറ്റികളുടെ പ്രവർത്തനം സ്വദേശി ജമാഅത്തുകൾക്ക് കരുത്ത്                        കല്ലട്ര മാഹിൻ ഹാജി

പ്രവാസി ജമാഅത്ത് കമ്മിറ്റികളുടെ പ്രവർത്തനം സ്വദേശി ജമാഅത്തുകൾക്ക് കരുത്ത് കല്ലട്ര മാഹിൻ ഹാജി

മേൽപറമ്പ : അബൂദാബി മേൽപറമ്പ മുസ്ലിം ജമാഅത്ത് കമ്മിറ്റി സംഘടിപ്പിച്ച “അബൂ ദാബി ജമാഅത്ത് കമ്മിറ്റി സംഗമം 24”
ഉദ്ഘാടനം നിർവഹിച്ചു കൊണ്ട് മേൽപറമ്പ മുസ്ലിം ജമാഅത്ത് കമ്മിറ്റി പ്രസിഡണ്ട് കല്ലട്ര മാഹിൻ ഹാജി

പ്രവാസി ജമാഅത്ത് കമ്മിറ്റികളുടെ പ്രവർത്തനങ്ങൾ നിർധനരെ ചേർത്തുപിടിക്കുന്ന കാര്യത്തിൽ സ്വദേശ ജമാഅത്ത് മഹൽ കമ്മിറ്റികൾക്ക് വലിയ ആശ്വാസവും കരുത്തുമാണ് പകരുതെന്ന് പറയുകയുണ്ടായി.

അബൂദാബി മേൽപറമ്പ് ജമാഅത്ത് പ്രസിഡണ്ട്
സെയ്യിദ് ശിഹാബ് തങ്ങൾ അൽഹാദി അദ്ധ്യക്ഷത വഹിച്ചു.

ഖത്വീബ് അഷറഫ് റഹ്മാനി
ആരോഗ്യപരിപാലനത്തിന്
വ്യായാമത്തിൻ്റെ പ്രസക്തി എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി

എസ്.കെ. മുഹമ്മദ് കുഞ്ഞി, എം.എ മുഹമ്മദ് കുഞ്ഞി, കെ.പി. അസീസ്, സൈഫുദ്ദീൻ കെ. മാക്കോട്, ഇ ബി മുഹമ്മദ് കുഞ്ഞി, നിയാസ് ചേഡി കമ്പനി,റാഫി പള്ളിപ്പുറം, ഹനീഫ് ടി.ആർ, അഷറഫ് ഫാറൂക്ക്,
യൂസഫ് അബൂബക്കർ മേൽപറമ്പ്, സൈഫുദ്ധീൻ കട്ടക്കാൽ, ഷബീർ, ഹസ്ബുള്ള ,ഷരീഫ് ചന്ദ്രഗിരി,, അമീർ സി ബി, അഷ്റഫ് കൗസർ, മുഹമ്മദലി മാക്കേട്, മുഹമ്മദ് കുഞ്ഞി ചാത്തങ്കൈ, എം.എ അസ്ഫുല്ലാഹ്, എം.എം.കെ ഹനീഫ് എന്നിവർ സംസാരിച്ചു.
വർക്കിംഗ് സെക്രട്ടറി മുഹമ്മദ് ഇ.എം. സ്വാഗതവും, ട്രഷറർ ഹാരിസ് കല്ലട്ര നന്ദിയും പ്രകാശിപ്പിച്ചു

Leave a Reply